Tuesday July 14th, 2020 - 5:44:am

ആന്തൂര്‍ നഗരസഭയുടെ ഓണക്കാല വിപണന മേള 26 മുതല്‍ ധര്‍മ്മശാലയില്‍

NewsDesk
ആന്തൂര്‍ നഗരസഭയുടെ ഓണക്കാല വിപണന മേള 26 മുതല്‍ ധര്‍മ്മശാലയില്‍

തളിപ്പറമ്പ് : ​​ആന്തൂര്‍ നഗരസഭയുടെ ഓണക്കാല വ്യവസായ പ്രദര്‍ശന വിപണന മേള 26 മുതല്‍ സപ്തംബര്‍ 3 വരെ ധര്‍മ്മശാലയില്‍ നടക്കും. 26 ന് രാവിലെ 10ന് ഇതോടനുബന്ധിച്ച് വര്‍ണ്ണശബളമായ ഘോഷയാത്ര നടക്കും, തുടര്‍ന്ന് മേള ജയിംസ് മാത്യു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മേളയില്‍ കുടുംബശ്രീ ഉത്പന്നങ്ങള്‍, വിഷ രഹിത പച്ചക്കറി എന്നിവയുടെ 25 സ്റ്റാളുകള്‍ ഉണ്ടാവും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആകര്‍ഷകമായ ഖാദി, കൈത്തറി ഉത്പ്പന്നങ്ങള്‍ റിബേറ്റോട് കൂടി ലഭ്യമാക്കും. വളരുന്ന കേരളം, വളര്‍ത്തിയവര്‍ക്ക് ആദരം എന്ന സന്ദേശത്തോടെ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന പരിപാടിയുടെ ഭാഗമായി 30 ന് രാവിലെ 10മണിക്ക് വയോജനങ്ങള്‍ക്കായി ഓണമഹോത്സവം സംഘടിപ്പിക്കും.

ബക്കളം പാച്ചേനി മന്ദിരത്തില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ 250ഓളം വയോജനങ്ങളെ ആദരിക്കും. ഓണമഹോത്സവത്തിന്റെ ഭാഗമായി ഓണസദ്യയുമൊരുക്കുമെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ.ശ്യാമള അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.ഷാജു, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.പി.ഉഷ, വി.പുരുഷോത്തമന്‍ തുടങ്ങിയവരും പങ്കെടുത്തു.

English summary
Anthoor Municipality onam fare dharmasal
topbanner

More News from this section

Subscribe by Email