Tuesday July 14th, 2020 - 6:01:am

ആന്തൂർ നഗരസഭ ബജറ്റ്: ലക്ഷ്യം ഭവനരഹിതരില്ലാത്ത നഗരസഭ

NewsDesk
ആന്തൂർ നഗരസഭ ബജറ്റ്: ലക്ഷ്യം ഭവനരഹിതരില്ലാത്ത നഗരസഭ

കണ്ണൂര്‍/ധര്‍മശാല: എല്ലാ ഭവനരഹിതർക്കും മാന്യവും വാസയോഗ്യവുമായ ഭവനം സ്വന്തമായി നൽകുന്ന മഹത്തായ ലക്ഷ്യവുമായി ആന്തൂര്‍ നഗരസഭ ബജറ്റ് ചെയര്‍പേഴ്‌സണ്‍ പി. കെ. ശാമള ടീച്ചറുടെ അധ്യക്ഷതയില്‍ വൈസ് ചെയര്‍മാന്‍ കെ. ഷാജു അവതരിപ്പിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിരവധി പുതിയ വികസന പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ട ആന്തൂര്‍ നഗരസഭയുടെ 2017-18 വര്‍ഷത്തെ ബജറ്റില്‍ 39,24,80864 കോടി രൂപ വരവും 36 കോടി തൊണ്ണൂറ് ലക്ഷം രൂപയുടെ ചെലവും 3,23,90864 രൂപയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു. ധനകാര്യ സ്ഥിരം സമിതി ചെയര്‍മാനും വൈസ് ചെയര്‍മാനുമായ കെ.ഷാജുവാണ് ബജറ്റ് അവതരിപ്പിച്ചത്. നഗരസഭക്ക് സ്വന്തമായി ആധുനിക സൗകര്യങ്ങളോടെ കാര്യാലയം നിര്‍മ്മിക്കാന്‍ 10 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. ഗ്രാമവികസന വകുപ്പില്‍ നിന്നും വിട്ടുകിട്ടിയ രണ്ടരയേക്കര്‍ സ്ഥലത്താണ് ഏഴു നിലകളിലായി കെട്ടിടം പണിയുക.

ഭവനരഹിതരില്ലാത്ത ആന്തൂരിന് അഞ്ച്‌കോടിയും, കിണര്‍ റീച്ചാര്‍ജിന് 20 ലക്ഷവും സുസ്ഥിര വികസനവുമായി എംഎല്‍എ ജയിംസ്മാത്യു നടപ്പിലാക്കുന്ന സമൃദ്ധിക്ക് 20 ലക്ഷവും അനുവദിക്കും. നെല്ലും പച്ചക്കറികളും കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്നതിന് ഹരിതനഗരസഭാ സമഗ്ര കാര്‍ഷിക വികസന പരിപാടിക്ക് 50 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. ഇന്‍ഡസ്ട്രിയല്‍ പ്ലോട്ടിന് സമീപത്തുള്ള നഗരസഭാ ശ്മശാനം ആധുനിക ഗ്യാസ് ക്രിമിറ്റോറിയമാക്കി മാറ്റുന്നതിന് 64 ലക്ഷം രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ധര്‍മ്മശാലയില്‍ ബസ്‌ബേ നിര്‍മ്മിക്കാന്‍ 10 ലക്ഷം രൂപയും നിരീക്ഷണകാമറ സ്ഥാപിക്കാന്‍ അഞ്ച് ലക്ഷവും വകയിരുത്തി. 28 വാര്‍ഡുകളിലും റോഡുകള്‍ നിര്‍മ്മിക്കാനും നവീകരണത്തിനുമായി മൂന്ന് കോടി രൂപയാണ് ചെലവഴിക്കുക. 

പ്രധാന വിപണനകേന്ദ്രമായ ബക്കളത്ത് ആധുനിക മല്‍സ്യമാര്‍ക്കറ്റിനായി 25 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് അപേക്ഷയുടെ തീര്‍പ്പ് സംബന്ധിച്ച വിവരങ്ങളറിയാന്‍ മൊബൈല്‍ആപ്പ് സംവിധാനം നടപ്പാക്കും. ക്ലീന്‍ ആന്തൂര്‍-ഗ്രീന്‍ ആന്തൂര്‍ പദ്ധതിക്ക് വേണ്ടി മാലിന്യനീക്കം സുഗമമാക്കാന്‍ വാഹനങ്ങള്‍ വാങ്ങും. ഉറവിട മാലിന്യ സംസ്‌ക്കരണത്തിനായി 2000 റിംഗ് കമ്പോസ്റ്റ് കൂടി നല്‍കും.

അജൈവമാലിന്യങ്ങള്‍ വാര്‍ഡുകളില്‍ സേഖരിക്കും. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് പ്രധാന സ്ഥലങ്ങളില്‍ പബ്ലിക്ക് ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കും. ഇതിനായി 75 ലക്ഷം രൂപയാണ് വകയിരുത്തിയത്. തുണിസഞ്ചി ഉല്‍പ്പാദനവും പ്ലാസ്റ്റിക്് വിരുദ്ധ ബോധവല്‍ക്കരണ കാമ്പയിനും വ്യാപകമാക്കും. സിവില്‍ സര്‍വീസ് ട്രെയിനിംഗ് സെന്റര്‍ തുടങ്ങുന്നതിന് മൂന്ന് ലക്ഷം രൂപയും ബഡ്‌സ് സ്‌കൂളിന് കെട്ടിടം നിര്‍മ്മിക്കാന്‍ 40 ലക്ഷം രൂപയും വകയിരുത്തി.

ആയുര്‍വേദ ആശുപത്രി-15 ലക്ഷം, മുതുവാനിക്കുന്നില്‍ ഭവനരഹിതര്‍ക്ക് ഫഌറ്റ് നിര്‍മ്മിക്കാന്‍ ഒരു കോടി, അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിക്ക് 25 ലക്ഷം, സ്ട്രീറ്റ് ലൈറ്റുകള്‍ക്ക് 50 ലക്ഷം, വയോജനസൗഖ്യത്തിന് 25 ലക്ഷം, ജൈവനഗരം പദ്ധതിക്ക് 5 ലക്ഷം, ഹൈടക് അങ്കണവാടിക്ക് 60 ലക്ഷം, പട്ടികജാതി വികസനത്തിന് 40 ലക്ഷം, ഭിന്നശേഷിക്കാര്‍ക്കുള്ള അതിജീവനത്തിന് 20 ലക്ഷം, പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് 30 ലക്ഷം, പെണ്‍കുട്ടികളുടെ സുരക്ഷക്കുള്ള ജാഗ്രത പദ്ധതിക്ക് 2 ലക്ഷം, വെജ്ജ്ശ്രീ പദ്ധതിക്ക് 5 ലക്ഷം, കുഞ്ഞുകുളം സംരക്ഷണത്തിന് 10 ലക്ഷം, ആശുപത്രി വികസനത്തിന് 25 ലക്ഷം, ഹോമിയോ ആശുപത്രിക്ക് മരുന്നുകള്‍ വാങ്ങുന്നതിന് 3 ലക്ഷം, ഹരിതവിദ്യാലയ പദ്ധതിക്ക് 10 ലക്ഷം, സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍ക്ക് എട്ട് ലക്ഷം, നെല്ലിയോട്ട് നിര്‍മ്മിക്കുന്ന പുതിയ സാംസ്‌ക്കാരിക നിലയത്തിന് 13 ലക്ഷം, സ്റ്റേഡിയം നവീകരണത്തിന് 15 ലക്ഷം, നഗരസഭാ ഓഫീസിന് സമീപം വനിതാ കാന്റീന്‍ നിര്‍മ്മിക്കാന്‍ 10 ലക്ഷം, ക്ഷീരവികസനത്തിനായുള്ള ഗോപാലകം പദ്ധതിക്ക് 15 ലക്ഷം, തെളിനീര്‍ പദ്ധതിക്ക് 20 ലക്ഷം എന്നിങ്ങനെയാണ് പ്രധാന ബജറ്റ് വിഹിതങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടത്. നഗരസഭാ ചെയര്‍പേഴ്‌സന്‍ പി.കെ.ശ്യാമള അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി.പി.ഉഷ, കെ.രവീന്ദ്രന്‍, വി.പുരുഷോത്തമന്‍, എ.പ്രിയ, കെ.പി.ശ്യാമള, പി.കെ.മുജീബ്‌റഹ്മാന്‍, ടി.സുരേഷ്ബാബു, കെ.കുഞ്ഞപ്പ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

Read more topics: Anthoor Municipality, budget,
English summary
Anthoor Municipality budget 2017
topbanner

More News from this section

Subscribe by Email