Saturday August 24th, 2019 - 12:12:am
topbanner
topbanner

തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും ആനയൂട്ടും നടന്നു

princy
തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിൽ  അഷ്ടദ്രവ്യ മഹാഗണപതിഹോമവും ആനയൂട്ടും നടന്നു

തൃശ്ശൂർ:വടക്കുന്നാഥക്ഷേത്രത്തിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമവും ആനയൂട്ടും നടന്നു. പുലര്‍ച്ചെ അഞ്ചിന് ക്ഷേത്രത്തിലെ സിംഹോദര പ്രതിഷ്ഠയ്ക്ക് സമീപമുള്ള പ്രത്യേക ഹോമകുണ്ഠത്തില്‍ നടന്ന അഷ്ടദ്രവ്യമഹാഗണപതി ഹോമത്തോടെയാണ് ആനയൂട്ട് ചടങ്ങുകള്‍ക്ക് തുടക്കമായത്. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നടന്ന മഹാഗണപതിഹോമത്തിന് 60-ഓളം തിരുമേനിമാര്‍ പരികര്‍മ്മികളായി.

10,008 നാളികേരം, 2500 കിലോ അവില്‍, 2500 ശര്‍ക്കര, 300 കിലോ മലര്‍, 150 കിലോ എള്ള്, 150 കിലോ നെയ്യ്, കരിമ്പ്, ഗണപതി നാരങ്ങ എന്നിവയാണ് മഹാഗണപതിഹോമത്തിനായി ഉപയോഗിച്ച അഷ്ടദ്രവ്യങ്ങള്‍. തുടര്‍ന്ന് വെറ്ററിനറി ഡോക്ടര്‍മാരുടെ പരിശോധനകള്‍ക്ക് ശേഷം പടിഞ്ഞാറേ ഗോപുരനടയിലൂടെ ആനകള്‍ ക്ഷേത്രത്തിനകത്തേക്കെത്തി. പ്രസാദം തൊട്ട്, മാലയിട്ട് അണിയിച്ച ആനകള്‍ വടക്കുന്നാഥനെ വലം വെച്ച് ശേഷം തെക്കേഗോപുരനടയ്ക്കു സമീപം പ്രത്യേകം തയ്യാറാക്കിയ ഊട്ടുതറയില്‍ അണിനിരന്നു.

ഈ സമയം 500 കിലോ അരിയുടെ ചോറ്, മഞ്ഞള്‍പ്പൊടി, ശര്‍ക്കര, എണ്ണ എന്നിവ ചേര്‍ത്ത് കുഴച്ച ഉരുളകളും ആനകള്‍ക്കായി തയ്യാറായി. ക്ഷേത്രം മേല്‍ശാന്തി അണിമംഗലം രാമന്‍നമ്പൂതിരി കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആനയായ വാര്യത്ത് ജയറാമിന് ആദ്യ ഉരുള നല്‍കിയതോടെ ആനയൂട്ടിനാരംഭമായി. തുടര്‍ന്ന് വിശിഷ്ടാതിഥികളും ആനപ്രേമികളും ആനകളെ ഊട്ടി. പൈനാപ്പിള്‍, പഴം, വെള്ളരിക്ക, തുടങ്ങിയ അമ്പതോളം ഫലങ്ങളും ദഹനത്തിനായി പ്രത്യേക ഔഷധക്കൂട്ടും ഉരുളയ്ക്ക് പുറമേ ആനകള്‍ക്കായി നല്‍കി.കേരളത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള 53 ആനകളാണ് ഇക്കുറി ആനയൂട്ടിന് പങ്കെടുത്തത്.

ഇടവിട്ട് പെയ്ത മഴയും അവഗണിച്ച് ആയിരങ്ങളാണ് ആനയൂട്ടിനായെത്തിയത്. തിരക്ക് നിയന്ത്രിക്കുന്നതിനായി ക്ഷേത്രപടിഞ്ഞാറേ ഗോപുരത്തിന് സമീപത്ത് മതിലിനു മുകളിലൂടെ താല്‍ക്കാലികമായി റാമ്പ് ഒരുക്കിയാണ് ഭക്തരെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിച്ചത്. പതിവില്‍ നിന്ന് വ്യത്യസ്തമായി കര്‍ക്കിടകം ഒന്നിന് പകരം കര്‍ക്കിടകം അഞ്ചിനാണ് ആനയൂട്ട് നടന്നത്.

English summary
Ashtadravayya Mahaganapathi homam and Anayoot held at Vadakkunnathan Temple
topbanner

More News from this section

Subscribe by Email