Sunday January 26th, 2020 - 5:23:pm
topbanner

ആലപ്പുഴ ചേർത്തലയിലെ ദുരിതാശ്വാസ ക്യാമ്പിൽ ആശ്വാസവുമായി ജില്ലാകളക്ടർ

princy
ആലപ്പുഴ ചേർത്തലയിലെ ദുരിതാശ്വാസ ക്യാമ്പിൽ ആശ്വാസവുമായി ജില്ലാകളക്ടർ

ആലപ്പുഴ:ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള ഞായറാഴ്ച രാവിലെ സന്ദർശിച്ചു. താലൂക്കിലെ തന്നെ മികച്ച രീതിയിൽ നടക്കുന്ന ക്യാമ്പുകളിലൊന്നാണ് ഇതെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി കളക്ടർ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സർക്കാർ നൂറുശതമാനം ഇടപെട്ടാൽ പോലും ക്യാമ്പ് അംഗങ്ങൾ സദുദ്ദേശ്യത്തോടെ ചെയ്യുന്ന ചിലകാര്യങ്ങൾ ഉണ്ടാകാറുണ്ട്. അതാണ് ഇവിടെയും നടന്നത്. നിലവിൽ ക്യാമ്പിന് മേൽനോട്ടം നൽകുന്ന ഉദ്യോഗസ്ഥർ എല്ലാം തൊട്ടടുത്ത് തന്നെയുണ്ടായിരുന്നു. വില്ലേജ് ഓഫീസർ, ക്യാമ്പിന്റെ ചുമതലയുള്ള മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥൻ, നാല് ആശാവർക്കർമാർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്.

Alappuzha District Collector visited the relief camp at Cherthala South പരാതിയുണ്ടായിരുന്നെങ്കിൽ ഈ ഉദ്യോഗസ്ഥരോട് പറഞ്ഞാൽ മതിയായിരുന്നു.വളരെപ്പെട്ടെന്ന് പരിഹരിക്കാവുന്ന പ്രശ്‌നങ്ങളായിരുന്നു. സബ്കളക്ടർ രണ്ടുദിവസം മുമ്പ് ക്യാമ്പ് സന്ദർശിച്ചിരുന്നു. നിർദ്ദേശപ്രകാരം പഞ്ചായത്ത് പണമടച്ച് വൈദ്യൂതികണക്ഷൻ നൽകിയിട്ടുണ്ട്.

23 കുടുംബങ്ങളാണ് ക്യാമ്പിൽ ഇപ്പോൾ തുടരുന്നത്. ക്യാമ്പ് അംഗങ്ങൾക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് നൽകണമെന്ന് കളക്ടർ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. നിലവലിൽ ക്യാമ്പിലെ പ്രശ്‌നങ്ങളുടെ പേരിൽ പൊലീസിൽ നൽകിയ പരാതി പിൻവലിക്കും. പൊലീസിനും പരാതിയിൽപ്പറയുന്ന കാര്യത്തിന്റ സദുദ്ദേശ്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

English summary
Alappuzha District Collector Dr. Adila Abdullah visited the relief camp at Cherthala South
topbanner

More News from this section

Subscribe by Email