Tuesday October 15th, 2019 - 7:03:am
topbanner

ആലപ്പുഴ വ്യവസായ പാർക്കിൽ പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റ് സ്ഥാപിക്കുമെന്ന് ജില്ലാകളക്ടർ ഡോ.അദീല അബ്ദുള്ള

princy
ആലപ്പുഴ വ്യവസായ പാർക്കിൽ പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റ് സ്ഥാപിക്കുമെന്ന്  ജില്ലാകളക്ടർ  ഡോ.അദീല അബ്ദുള്ള

ആലപ്പുഴ: കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ചേർത്തല പളളിപ്പുറത്തുളള വ്യവസായ പാർക്കിൽ പ്ലാസ്റ്റിക് പുനർസംസ്‌കരണ യൂണിറ്റ് (പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റ് )സ്ഥാപിക്കുന്നതിനുളള പദ്ധതി തയ്യാറാക്കി നൽകുന്നതിന് കേരള സ്‌ക്രാപ് മർച്ചന്റ്‌സ് അസ്സോസിയേഷൻ ജില്ലാസമിതി, പ്ലാസ്റ്റിക് റീസൈക്ലേഴ്‌സ് എന്നിവർക്ക് ജില്ലാകളക്ടർ ഡോ.അദീല അബ്ദുള്ള നിർദ്ദേശം നൽകി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഹരിതകർമ്മസേന ശേഖരിക്കുന്ന അജൈവമാലിന്യങ്ങളുടെ പുന:ചംക്രമണം നിരവധി പ്രതിസന്ധികളിലൂടെയാണ് മുന്നോട്ടുപപോകുന്നത. ജില്ലയിലെ അജൈവമാലിന്യശേഖരണം സുസ്ഥിരമാക്കുന്നതിന് സർക്കാരിന്റെ മേൽനോട്ടത്തിൽ പാഴ്‌വസ്തുവ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും സഹകരണത്തോടെ പ്ലാസ്റ്റിക് പുന:ചംക്രമണ യൂണിറ്റ് എല്ലാ ജില്ലകളിലും സർക്കാർ വ്യവസായ പാർക്കുകളിൽ സ്ഥാപിക്കുന്നതിന് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയിരുന്നു.

ഖരമാലിന്യ പരിപാലന ചട്ടം 2016 ഖണ്ഡിക 1(1) ചട്ടത്തിൽ പാഴ്‌വസ്തു വ്യാപാര മേഖലയെ സർക്കാരിന്റെ ഔദ്യോഗിക മാലിന്യ സംസ്‌കരണ പദ്ധതികളുടെ ഭാഗമാക്കണമെന്നും സർക്കാർ വ്യവസായ കേന്ദ്രങ്ങളിലെ ആകെ സ്ഥലത്തിന്റെ 5 ശതമാനം സ്ഥലം ഇത്തരം വ്യവസായങ്ങൾക്കായി നീക്കിവെയ്ക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് റീസൈക്ലിംഗ് പ്ലാന്റ് സ്ഥാപിക്കുന്നതിനുളള പ്രോജക്ട് റിപ്പോർട്ട് അംഗീകരിക്കുന്ന മുറയ്ക്ക് ആവശ്യമായ സ്ഥലം കെ.എസ്.ഐ.ഡി.സി. യുടെ പളളിപ്പുറത്തുളള പാർക്കിൽ അനുവദിക്കുന്നതാണ്.

യൂണിറ്റ് സ്ഥാപിക്കുന്നതിനുളള ചെലവ് തുക, സ്ഥലവാടക എന്നിവ പ്ലാന്റ് സ്ഥാപിക്കുന്നവർ വഹിക്കേണ്ടതാണ്. ഇതിലൂടെ ജില്ലയിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണാൻ കഴിയുമെന്ന് ജില്ലാകളക്ടർ പറഞ്ഞു. ജില്ലാകളക്ടർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാവ്യവസായകേന്ദ്രം ജനറൽ മാനേജർ, ഡെപ്യൂട്ടി മാനേജർ കെ.എസ്.ഐ.ഡി.സി., ശുചിത്വമിഷൻ ജില്ലാകോർഡിനേറ്റർ, ഹരിതകേരളം മിഷൻ ജില്ലാകോർഡിനേറ്റർ, മലിനീകരണനിയന്ത്രണബോർഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, കേരള സ്‌ക്രാപ് മർച്ചന്റ്‌സ് അസ്സോസിയേഷൻ ജില്ലാസമിതി ഭാരവാഹികൾ, പ്ലാസ്റ്റിക് റീസൈക്ലേഴ്‌സ് എന്നിവർ പങ്കെടുത്ത് കളക്ടറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലായിരുന്നു തീരുമാനം.

English summary
Alappuzha District Collector Dr.Adeela Abdullah about plastic recycling unit at Industrial Park
topbanner

More News from this section

Subscribe by Email