Monday October 21st, 2019 - 4:02:am
topbanner

പ്രതിഷേധം ഫലം കണ്ടു : എസ്.എം.എസ്.ഡി. വൈ.എസ് .പി .ഓഫീസിനു മുമ്പിലെ നിരാഹാര സമരം അവസാനിപ്പിച്ച് ആദിവാസി വികസന പാർട്ടി

princy
പ്രതിഷേധം ഫലം കണ്ടു : എസ്.എം.എസ്.ഡി. വൈ.എസ് .പി .ഓഫീസിനു മുമ്പിലെ  നിരാഹാര സമരം അവസാനിപ്പിച്ച്  ആദിവാസി വികസന പാർട്ടി

മാനന്തവാടി: മാനന്തവാടി എസ്.എം.എസ്.ഡി. വൈ.എസ്.പി.,ഓഫീസിന് മുൻപിൽ ആദിവാസി വികസന പാർട്ടിയുടെ നേതൃത്വത്തിൽ നടന്നു വന്ന നിരാഹാര സമരത്തിന് പരിഹാരമായി .എ.എസ്.പി. ദൈവവ് സക്സേനയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പരിഹാര ഇതെ തുടർന്ന് സമരം അവസാനിപ്പിച്ചു. ജില്ലാ പ്രസിഡന്റ് നെട്ടംമാനി കുഞ്ഞിരാമൻ നാരങ്ങാനീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ 12 ദിവസായി നടന്നു വന്ന സമരത്തിനാണ് പരിഹാരമായത്. പഞ്ചാരക്കൊല്ലിയിലെ കേളുവിന്റെ സ്ഥലത്ത് റോഡ് വെട്ടിയ സമീപവാസികളോട് പ്രസ്തുത സ്ഥലത്ത് ഒരു തീരുമാനമുണ്ടാകുന്നതുവരെ പ്രവേശിക്കരുതെന്ന് കർശനമായി നിർദ്ദേശം നൽകുകയും നിലവിലുള്ള കേസ് കൃത്യമായി അന്വേഷിക്കുമെന്നും ഉറപ്പ് നൽകിയതിനെ തുടർന്നുമാണ് സമരം അവസാനിപ്പിക്കാൻ ആദിവാസി വികസന പാർട്ടി തീരുമാനിച്ചത്.

സെപ്തംബർ 27 ന് കേളുവാണ് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത് പിന്നിട് ഭാര്യ അമ്മുവും അതിന് ശേഷം എ.വി.പി.യുടെ ജില്ലാ ജോയിന്റ് സെക്രട്ടറി സോമശേഖനും ഒടുവിലായി ജില്ലാ സെക്രട്ടറി വെള്ളൻ കാട്ടിമൂലയുമായിരുന്നു നിരാഹാരമനുഷ്ഠിച്ചത്.

English summary
Adivasi Development Party ended their hunger strike in front of S.M.S.D.Y.S.P office
topbanner

More News from this section

Subscribe by Email