Wednesday January 22nd, 2020 - 11:41:am
topbanner

പാനൂരില്‍ സമസ്ത പള്ളിക്കു നേരെ അക്രമണം: എ.പി വിഭാഗക്കാരന്‍ അറസ്റ്റില്‍

Anusha Aroli
പാനൂരില്‍ സമസ്ത പള്ളിക്കു നേരെ അക്രമണം: എ.പി വിഭാഗക്കാരന്‍ അറസ്റ്റില്‍

പാനൂര്‍: പാനൂരിനടുത്തെ ചെറുപറമ്പില്‍ പള്ളിക്കു നേരെ അക്രമം നടത്തിയ യുവാവ് പിടിയില്‍. പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്ന പള്ളി ഇമാമിനെ അപായപ്പെടുത്താനും ശ്രമം. ചെറുപറമ്പ് കല്ലിടുക്ക് കമ്മളില്‍ പള്ളിക്കു നേരെയാണ് കഴിഞ്ഞദിവസം അര്‍ധരാത്രി അക്രമം അഴിച്ചുവിട്ടത്. സംഭവത്തില്‍ കാന്തപുരം സുന്നി വിഭാഗം പ്രവര്‍ത്തകന്‍ ചെറുപറമ്പിലെ ചീളില്‍ ഷമീറിനെ പൊലിസ് അറസ്റ്റുചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രതിയെ കൈയോടെ പിടികൂടിയത്. യാതൊരു പ്രശ്‌നങ്ങളുമില്ലാത്ത പ്രദേശത്ത് ഓണ നാളില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢ ലക്ഷ്യമായിരുന്നു ആക്രമണമെന്ന് പൊലിസ് പറഞ്ഞു. ആക്രമണത്തില്‍ പള്ളിയുടെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. പ്രതി പള്ളി ഇമാമിനെ കഴുത്തിനുപിടിച്ച് അപായപെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപ്പെടുകയായിരുന്നു.

സമസ്ത പ്രവര്‍ത്തകന്‍ പറമ്പഞ്ചേരി മഹമൂദിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് അറസ്റ്റിലായ ഷമീര്‍.ചെറുപറമ്പ് കമ്മളില്‍ പള്ളിക്കു നേരെ ഓണനാളില്‍ കാന്തപുരം സുന്നി പ്രവര്‍ത്തകന്‍ നടത്തിയ അക്രമം വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് എസ്.വൈ.എസ് ജില്ലാകമ്മിറ്റി ആരോപിച്ചു.

English summary
AP activist arrested for broken Samastha mosque
topbanner

More News from this section

Subscribe by Email