Monday August 19th, 2019 - 8:06:am
topbanner
topbanner

ബിജെപി പ്രവേശനം തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജന്മം: അബ്ദുള്ളക്കുട്ടി

Anusha Aroli
ബിജെപി പ്രവേശനം തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജന്മം: അബ്ദുള്ളക്കുട്ടി

കാസർഗോഡ് : മോദിയുടെ വികസനകാഴ്ചപ്പാടുകളെ പിന്തുണച്ചതിന്റെ പേരില്‍ ഇടത് വലത് മുന്നണികളില്‍ നിന്ന് പടിയടച്ച് പിണ്ഡം വച്ച സാഹചര്യത്തില്‍ തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജ്ജന്മമാണ് ബിജെപി പ്രവേശനമെന്ന് മുന്‍ എം.പി. എപി.അബ്ദുള്ളക്കുട്ടി പറഞ്ഞു.

ന്യൂനപക്ഷമോര്‍ച്ച കാസര്‍കോട് ജില്ലാ തല അംഗത്വവിതരണ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍കാല പുണ്യം കൊണ്ടാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയായ ബിജെപി തന്നെ സ്വീകരിച്ചത്. ഈ കാരുണ്യത്തിനു മുന്നില്‍ കൂപ്പുകൈയോടെ നില്‍ക്കുന്നു. ഏകാത്മകമാനവ ദര്‍ശനം പോലെ ഗാന്ധി ദര്‍ശനവും ബിജെപി ഉയര്‍ത്തിപ്പിടിക്കുന്നു.

ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയ ബജറ്റാണ് രണ്ടാം മോദി ഗവണ്‍മെന്റിന്റെ ബഡ്ജറ്റ്. ദേശീയ മുസ്ലിം എന്നു പറഞ്ഞതിന് തന്നെ ട്രോളിയര്‍ ദേശീയ പുഷ്പം താമരയാണെന്ന് മറന്നെന്നും ഇനി താമരയുഗമാണ്. ബിജെപി അംഗത്വമെടുക്കുന്നത് പറയാന്‍ ഉമ്മയെ കാണാന്‍ ചെന്നപ്പോള്‍ മോദി വീണ്ടും അധികാരത്തില്‍ വന്നതോടെ നമ്മുടെ ജഡം കത്തിക്കില്ലെയെന്ന് ഉമ്മചോദിച്ചുവെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

ഇത്തരത്തില്‍ മുസ്ലീം സമുദായത്തിലെ പാവങ്ങള്‍ക്കിടയില്‍ ഇടത് വലത് മുന്നണികള്‍ നടത്തിയിരിക്കുന്ന കള്ളപ്രചരണമാണ് അവരെ ബിജെപി പോലുള്ള ദേശീയ പാര്‍ട്ടിയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത്. സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ മാത്രമാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെന്നും കേരളവും ബിജെപിക്ക് അനുകൂലമായി കലങ്ങിത്തെളിയും. ഗുജറാത്തില്‍ ഒരു സംരംഭകനും ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടില്ലെന്നും വ്യവസായങ്ങളെ സ്വാഗതം ചെയ്യുന്ന മണ്ണാണ് അവിടെയെക്കാലത്തുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

അംഗത്വമെടുത്ത എം.ജെ.ജോയി, പി.എഫ്. സെബാസ്റ്റ്യന്‍, എ.യു.മത്തായി, ബേബിമാത്യു, ഇബ്രാഹിം എന്നിവരെ അബ്ദുള്ളക്കുട്ടി ഷാളണിയിച്ച് സ്വീകരിച്ചു. ന്യൂനപക്ഷമോര്‍ച്ച കാസര്‍കോട് ജില്ലാ പ്രസിഡണ്ട് കെ.വി.മാത്യു അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായ്ക്, സമിതിയംഗങ്ങളായ അഡ്വ.വി.ബാലകൃഷ്ണഷെട്ടി, രവീശ തന്ത്രി കുണ്ടാര്‍, ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ന്യൂനപക്ഷമോര്‍ച്ച ജില്ലാ സെക്രട്ടറി ഡാനിയേല്‍ സ്വാഗതവും, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് അബ്ദുള്ള നന്ദിയും പറഞ്ഞു.

English summary
AP Abdullakkutty talking about BJP membership
topbanner

More News from this section

Subscribe by Email