Monday September 16th, 2019 - 5:52:am
topbanner
Breaking News
jeevanam

കര്‍ഷകരുടെ പുനരധിവാസത്തിന് കേന്ദ്രസഹായം പരമാവധി ഉപയോഗപ്പെടുത്തണം : എ കെ അജിഘോഷ്

princy
കര്‍ഷകരുടെ പുനരധിവാസത്തിന് കേന്ദ്രസഹായം പരമാവധി ഉപയോഗപ്പെടുത്തണം : എ കെ അജിഘോഷ്

മലപ്പുറം:കാലവര്‍ഷക്കെടുതിയില്‍ കനത്ത നാശനഷ്ടം സംഭവിച്ചതിനാല്‍ കര്‍ഷകരുടെ പുനരധിവാസത്തിന് കേന്ദ്രസഹായം ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി കിസാന്‍മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എ കെ അജിഘോഷ് ആവശ്യപ്പെട്ടു.

കിസാന്‍മോര്‍ച്ച മലപ്പുറം ജില്ലാ സംഘടനാ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ജൂലൈ 31 ന് അവസാനിപ്പിച്ച വിള ഇന്‍ഷൂറന്‍സ് പദ്ധതിയുടെ കാലാവധി നീട്ടി കര്‍ഷകര്‍ക്ക് ഗുണഫലം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ ജനറല്‍ സെക്രട്ടറി കെ സച്ചിദാനന്ദന്‍ അധ്യക്ഷത വഹിച്ചു. ബി ജെ പി ജില്ലാ പ്രസിഡന്റ് കെ രാമചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. കിസാന്‍ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി പി ഗണേശന്‍, ജില്ലാ ജന. സെക്രട്ടറി എ പത്മകുമാര്‍, കെ. വേലായുധന്‍, പ്രേമന്‍കുട്ടത്ത്, കെ മാധവന്‍, വാസു മഠത്തില്‍, വി. സുന്ദരന്‍ പ്രസംഗിച്ചു.

English summary
AK Ajighosh about Rehabilitation of farmers
topbanner

More News from this section

Subscribe by Email