Wednesday November 13th, 2019 - 2:40:pm
topbanner

കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റിനും സെക്രട്ടറിക്കും നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചു തളിപ്പറമ്പിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

princy
കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റിനും സെക്രട്ടറിക്കും നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചു തളിപ്പറമ്പിൽ  പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

തളിപ്പറമ്പ് : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റ് ടി. നസ്സിറുദ്ദീനും,സംസ്ഥാന സെക്രട്ടറി കെ. സേതു മാധവനും നേരെ പാലക്കാട് ജില്ലയിൽ വെച്ചുണ്ടായ അക്രമണത്തിൽ പ്രതിഷേധിച്ച് കെ.വി.വി. ഇ.എസ് യൂത്ത് വിംഗ് കണ്ണൂർ ജില്ലാ കമ്മറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

യുവവ്യപാരികളെയും ഏകോപന സമിതി അംഗങ്ങളും പങ്കെടുത്ത പ്രതിഷേധ യോഗം തളിപ്പറമ്പ യൂത്ത് വിങ് യൂണിറ്റ് ട്രഷറർ കെ.ഖലീലിന്റെ അധ്യക്ഷതയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.എസ്‌. റിയാസ് പ്രതിഷേധ യോഗം ഉത്ഘാടനം ചെയ്തു.

ആശയങ്ങളെ ആശയങ്ങൾ കൊണ്ടാണ് എതിർക്കേണ്ടത് അല്ലാതെ അക്രമണം കൊണ്ടല്ലയെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ എടുക്കണമെന്നും അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടു, യോഗത്തിന് തളിപ്പറമ്പ യൂത്ത് വിങ് പ്രവർത്തക സമിതി അംഗങ്ങളായ അസീസ് സ്വാഗതവും മുസ്തഫ നന്ദിയും പറഞ്ഞു.

English summary
A protest flame was organized at Taliparamba
topbanner

More News from this section

Subscribe by Email