Friday February 21st, 2020 - 6:20:pm
topbanner

പാലക്കാട് ട്രെയിനില്‍ കടത്തിയ 15.5 ലക്ഷം രൂപയുമായി തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

princy
പാലക്കാട് ട്രെയിനില്‍ കടത്തിയ 15.5 ലക്ഷം രൂപയുമായി തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

പാലക്കാട്: മതിയായ രേഖകളില്ലാതെ ട്രെയിനില്‍ കടത്തിയ 15.5 ലക്ഷംരൂപയുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45ന് പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനു മുന്നില്‍ നിന്നാണ് സേലം സ്വദേശി ചന്ദ്രശേഖരന്‍(62) പണവുമായി പിടിയിലായത്. ഇന്റര്‍സിറ്റിയില്‍ പാലക്കാട്ടെത്തിയ ഇയാള്‍ മലപ്പുറം ഭാഗത്തേക്ക് ബസില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റേയും നോട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തമിഴ്‌നാട്-മലപ്പുറം കേന്ദ്രീകരിച്ചുള്ള അനധികൃത സ്വര്‍ണ വ്യാപാരവുമായി ബന്ധമുള്ള വ്യക്തിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ടൗണ്‍ നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആര്‍.പി.എഫ് ക്രൈം ഇന്റലിജന്‍സ് വിഭാഗം എ.എസ്.ഐ: കെ. സജു, ഹെഡ് കോണ്‍സ്റ്റബിള്‍ സജി അഗസ്റ്റിന്‍, കോണ്‍സ്റ്റബിള്‍ വി. സവിന്‍, എന്‍. അശോക്, നോര്‍ത്ത് എസ്.ഐ: കെ.എ. ഫ്രാന്‍സിസ്, എ.എസ്.ഐ: ബി. രാജേന്ദ്രന്‍ പിള്ള, സി.പി.ഒ.മാരായ നൗഷാദ് അലി, ശിവദാസന്‍, രഘു, നൗഷാദ് എന്നിവരാണ് പരിശോധന നടത്തിയത്.

Read more topics: palakkad, black money, seized
English summary
A native of Tamil Nadu has been arrested for transporting 15.5 lakh rupees in palakkad
topbanner

More News from this section

Subscribe by Email