Thursday January 23rd, 2020 - 6:48:am
topbanner

തൃശൂർ പുത്തൻചിറയിലെ വീടുകൾ ക്ലീനായി; ശേഖരിച്ചത് 82 ടൺ മാലിന്യം

Anusha Aroli
തൃശൂർ പുത്തൻചിറയിലെ വീടുകൾ ക്ലീനായി; ശേഖരിച്ചത് 82 ടൺ മാലിന്യം

തൃശൂർ :സമഗ്ര മാലിന്യ പദ്ധതി ക്ലീൻ പുത്തൻചിറയുടെ ഭാഗമായി വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്ന പരിപാടി പുത്തൻചിറയിൽ പൂർത്തിയായി. നാല് ദിവസങ്ങളിലായി നടന്ന ശുചീകരണ പ്രവർത്തനത്തിൽ വീടുകളിൽ നിന്ന് 82 ടൺ അജൈവ മാലിന്യം ശേഖരിച്ചു. ഓരോ കേന്ദ്രത്തിൽ നിന്നും പ്രതീക്ഷിച്ചതിലധികം മാലിന്യമാണ് ശേഖരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് വരെ കുപ്പൻ ബസാർ, തങ്കപ്പു നഗർ, കൊമ്പത്ത് കടവ്, തച്ചപ്പിള്ളി, സെന്റ് സേവ്യേഴ്‌സ് ചർച്ച് പരിസരം, പഞ്ചായത്ത് പരിസരം എന്നിവിടങ്ങളിൽ നിന്നാണ് മാലിന്യം ശേഖരിച്ചത്. പൊതുഇടങ്ങളിലെ ശുചീകരണം പല പ്രദേശങ്ങളിലായി നടക്കുന്നുണ്ട്. ഏകദിന ശുചീകരണം പൂർത്തിയാക്കാത്ത പ്രദേശങ്ങളിലാണ് ഇപ്പോഴും ശുചീകരണം നടക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിൽ മാലിന്യ വിവരശേഖരണ സർവ്വേ നടത്തിയാണ് മാലിന്യശേഖരണം നടത്തിയത്. പഞ്ചായത്ത് പരിധിയിലുള്ള ഏഴായിരത്തിലധികം വരുന്ന വീടുകളിൽ ഒറ്റ ദിവസം കൊണ്ടാണ് സർവ്വേ പൂർത്തീകരിച്ചത്. വ്യാപകമായ ബോധവത്കരണപരിപാടികളും സംഘടിപ്പിച്ചിരുന്നു. ഫ്ളാഷ് മൊബ്, നാടകം, ബോധവത്കരണ ക്ലാസുകളും നടത്തി. മാലിന്യശേഖരണത്തിനായി വാർഡുകൾ തോറും ഹരിതകർമ്മസേനയെയാണ് വിനിയോഗിച്ചത്. ശേഖരിക്കുന്ന മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിയുടെ മേൽനോട്ടത്തിലാണ് നിർമ്മാർജ്ജനം ചെയ്യുക.

അഞ്ച് ലക്ഷമാണ് മാലിന്യം നീക്കം ചെയ്യാൻ പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. കുടിവെള്ള സ്രോതസ്സുകൾ വൃത്തിയാക്കാൻ 3 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. ഓരോരോ പദ്ധതികൾക്കായി പ്രത്യേകം പ്രത്യേകമായാണ് തുക വകയിരുത്തിയിരിക്കുന്നത്. പഞ്ചായത്ത് കോമ്പൗണ്ടിൽ തന്നെ മാലിന്യസംഭരണകേന്ദ്രവും ഒരുക്കിയിട്ടുണ്ട്. കൂടാതെ പ്ലാസ്റ്റിക് സംസ്‌കരണത്തിനായി ഷ്രെഡ്ഡിംങ്ങ് മെഷീൻ, ഓരോ ആഴ്ചയിലും ആരോഗ്യവകുപ്പിന്റെ പരിശോധനയും കർശനമാക്കും. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മാലിന്യം സംസ്‌കരിക്കാനുള്ള നടപടികളും സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി എ നദീർ അറിയിച്ചു.

English summary
82 tonnes garbage collected from Thrissur
topbanner

More News from this section

Subscribe by Email