Monday April 6th, 2020 - 1:20:am
topbanner

പാലക്കാട് ട്രെയിനില്‍ കടത്തുകയായിരുന്ന 40 കിലോ കഞ്ചാവ് പിടികൂടി

princy
പാലക്കാട് ട്രെയിനില്‍ കടത്തുകയായിരുന്ന 40 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട് : ട്രെയിനില്‍ കടത്തിയ 40.250 കിലോ കഞ്ചാവ് റെയില്‍വേ സംരക്ഷണ സേന പിടിച്ചെടുത്തു.   ചൊവ്വാഴ്ച്ച  പുലര്‍ച്ചെ 1.45 ന് പാലക്കാട്ടെത്തിയ ചെന്നൈ-മംഗലാപുരം സൂപ്പര്‍ ഫാസ്റ്റിന്റെ പിന്നിലുള്ള ജനറല്‍ കമ്പാര്‍ട്ടുമെന്റിലാണ് കഞ്ചാവ് കടത്തിയിരുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ നാലുബാഗുകളില്‍ നിറച്ച് സീറ്റിനടിയില്‍ ഒളിപ്പിച്ച കഞ്ചാവ് കണ്ടെടുത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആര്‍.പി.എഫ് സി.ഐ: സി. ഗിരീഷ്‌കുമാര്‍, എ.എസ്.ഐ: കെ. സജു, ഹെഡ് കോണ്‍സ്റ്റബിള്‍ സജി അഗസ്റ്റിന്‍, കോണ്‍സ്റ്റബിള്‍മാരായ വി. സവിന്‍, എന്‍. അശോക്, അബ്ദുള്‍ സത്താര്‍ എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്. കേസ് തുടരന്വേഷണത്തിനായി എക്‌സൈസിന് കൈമാറി. ഈ വര്‍ഷം ഇതുവരെ 106.450 കിലോ കഞ്ചാവാണ് പാലക്കാട് ആര്‍.പി.എഫ് ക്രൈം ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.

Read more topics: palakkad, kanja, case
English summary
40 kg kanja seized from wayanad
topbanner

More News from this section

Subscribe by Email