Sunday March 29th, 2020 - 11:58:pm
topbanner

കാട്ടുതീ : ഒന്നരമാസത്തിനിടെ പാലക്കാട് കത്തിയത് 28 ഹെക്ടര്‍ വനം

princy
കാട്ടുതീ  :  ഒന്നരമാസത്തിനിടെ പാലക്കാട് കത്തിയത് 28 ഹെക്ടര്‍ വനം

പാലക്കാട് : ചൂട് കനത്തതോടെ പാലക്കാടു ജില്ലയിലെ വനസമ്പത്ത് കാട്ടുതീ ഭീഷണിയില്‍. ജനുവരി മുതല്‍ ഫെബ്രുവരി ഇതുവരെ 13 സംഭവങ്ങളിലായി 28 ഹെക്ടര്‍ വനം കത്തിനശിച്ചു. ഒന്നര മാസത്തിനിടെ ജില്ലയിലെ മിക്ക ഭാഗങ്ങളിലും കാട്ടുതീ നാശം വിതച്ചതായി അധികൃതര്‍ പറഞ്ഞു. കോടി കണക്കിനു രൂപയുടെ വന സമ്പത്താണ് ചുട്ടുചാമ്പലായത്. കടുത്ത വേനലില്‍ അടിക്കാടുകള്‍ ഉണങ്ങുന്നത് തീ പെട്ടെന്ന് പടരാന്‍ കാരണമാകുന്നു. അതേസമയം കാട്ടില്‍ മന:പൂര്‍വ്വം തീയിട്ടതിന് വനം വകുപ്പ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ആലത്തൂര്‍ മേഖലയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ 30 ഏക്കറോളം സംരക്ഷിത വനം കത്തിയമര്‍ന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞദിവസം തൃശൂര്‍ ദേശമംഗലത്ത് കാട്ടുതീയില്‍ അകപ്പെട്ട് വനംവകുപ്പിന്റെ മൂന്ന് വാച്ചര്‍മാര്‍ ദാരുണമായി മരിച്ചിരുന്നു. ജില്ലയില്‍ അത്തരമൊരു സാഹചര്യം ഒഴിവാക്കുന്നതിനായി അഞ്ച് ഡി.എഫ്.ഒ.മാര്‍ ചേര്‍ന്ന് അംഗീകരിച്ചിട്ടുള്ള അഗ്നി പ്രതിരോധ പദ്ധതി പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. കൂടാതെ രാവും പകലും ശക്തമായ നിരീക്ഷണവും നടത്തുന്നുണ്ട്. വനം വകുപ്പ് ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം കാട്ടുതീ സംബന്ധിച്ച ബോധവത്ക്കരണവും അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള പരീശീലനവും നല്‍കിയതായും അധികൃതര്‍ അറിയിച്ചു.

ജില്ലയിലെ വനമേഖലയുടെ ആകെ വിസ്തൃതി 1050.17 ചതുരശ്ര കിലോ മീറ്ററാണ്. കഴിഞ്ഞവര്‍ഷം വേനലില്‍ അഗളി, അട്ടപ്പാടി മേഖലയില്‍ മാത്രം 374 ഹെക്ടറോളം കാട് അഗ്നിക്കിരയായി. വന്യജീവികളും ജൈവസമ്പത്തും വനമേഖലയോട് ചേര്‍ന്നുള്ള കൃഷിയിടങ്ങളുമെല്ലാം അന്ന് കത്തിത്തീര്‍ന്നു. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് അന്ന് കണക്കാക്കിയത്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലുള്ള മനുഷ്യന്റെ അനധികൃത കൈകടത്തലുമാണ് മിക്കപ്പോഴും കാടിനെ നശിപ്പിക്കുന്നത്.

Read more topics: palakkad, fire,
English summary
28 hectares of forest burned in Palakkad in a month
topbanner

More News from this section

Subscribe by Email