Friday December 13th, 2019 - 2:39:am
topbanner

കീച്ചേരി അപകടം; ഗള്‍ഫില്‍നിന്നെത്തിയ പ്രവാസിയെകൂട്ടി മടങ്ങുന്നതിനിടെ

NewsDesk
കീച്ചേരി അപകടം; ഗള്‍ഫില്‍നിന്നെത്തിയ പ്രവാസിയെകൂട്ടി മടങ്ങുന്നതിനിടെ

കണ്ണൂര്‍: കല്യാശ്ശേരിക്കടുത്ത് കീച്ചേരിയില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടം പ്രവാസിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കൂട്ടി വീട്ടിലേക്ക് മടങ്ങവെ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തൃക്കരിപ്പൂര്‍ സ്വദേശികളായ രണ്ടുപേരാണ് അപകടത്തില്‍ മരിച്ചത്. തൃക്കരിപ്പൂര്‍ നടക്കാവ് ഇയ്യക്കാട്ടെ പി വി ലക്ഷ്മി (65), ചെറുവത്തൂര്‍ വെള്ളാട്ടെ ടി എ ബാബു (45) എന്നിവരാണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ബാബുവിനെ സ്വീകരിക്കാനായി കുടുംബാംഗങ്ങളെല്ലാം വിമാനത്താവളത്തില്‍ എത്തിയിരുന്നു.

ബാബുവിന്റെ മക്കളായ ലിബിന, ലിജ്‌ന, ലിബിനയുടെ ഭര്‍ത്താവ് വിപിന്‍, മരിച്ച ലക്ഷ്മിയുടെ ഇളയ മകളുടെ ഭര്‍ത്താവ് പയ്യന്നൂരുലെ ചന്ദ്രന്‍ തുടങ്ങിയവരെ കൊയ്‌ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാബുവിന്റെ ഭാര്യാമാതാവാണ് ലക്ഷ്മി.

വെള്ളിയാഴ്ച രാത്രിയാണ് വലിയൊരു സംഘം ബാബുവിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയത്. പുലര്‍ച്ചയോടെ വീട്ടിലേക്ക് മടങ്ങവെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് സംശയിക്കുന്നത്.

സ്ഥാനാര്‍ഥിയുടെ ദയനീയാവസ്ഥ; ചാനല്‍ ചര്‍ച്ചയില്‍ ഉത്തരംമുട്ടി ശ്രീശാന്ത്[വീഡിയോ]

സുസ്മിത സെന്നുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു :വിക്രം ഭട്ട്

Read more topics: accident, Keecheri, Kannur
English summary
2 killed in accident at Keecheri in Kannur
topbanner

More News from this section

Subscribe by Email