Monday August 10th, 2020 - 2:50:pm

അല്‍മഖറിന്‍റെ തണലില്‍ 132ാമത് അനാഥ കൂടി വിവാഹിതയായി

Anusha Aroli
അല്‍മഖറിന്‍റെ തണലില്‍ 132ാമത് അനാഥ കൂടി വിവാഹിതയായി

തളിപറമ്പ് (നാടുകാണി) : അല്‍മഖര്‍ വാദീ റഹ്‌മയില്‍ നിന്നും 132ാമത് അനാഥ കൂടി വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചു. അല്‍മഖര്‍ അഫ്‌ളലുല്‍ ഉലമ അറബിക് കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ വാദീ റഹ്‌മയിലെ സജീറ മലപ്പട്ടവും കോള്‍മൊട്ടയിലെ ഹാഷിമും തമ്മിലുള്ള നിക്കാഹ് കര്‍മ്മത്തിന് അല്‍മഖര്‍ ദാറുല്‍ അമാന്‍ ജുമാ മസ്ജിദില്‍ കണ്ണൂര്‍ ജില്ലാ നാഇബ് ഖാളി എം.വി.അബ്ദുറഹ്‌മാന്‍ ബാഖവി പരിയാരം നേതൃത്വം നല്‍കി .

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അല്‍മഖര്‍ വര്‍ക്കിംഗ് പ്രസിഡണ്ട് കെ.പി.അബൂബക്കര്‍ മുസ്ല്യാര്‍ പട്ടുവം വൈ.പ്രസിഡണ്ട് പി.അബ്ദുല്‍ ഹക്കീം സഅദി ചപ്പാരപ്പടവ്, സെക്രട്ടറിമാരായ കെ.പി.അബ്ദുല്‍ ജബ്ബാര്‍ ഹാജി ,കെ.പി.അബ്ദുസ്സമദ് അമാനി പട്ടുവം കോളേജ് ഓഫ് ശരീഅ മുദരിസ് അബ്ദുല്‍ ഗഫൂര്‍ സഖാഫി പെരുമുഖം ,വാദീ റഹ്‌മ മാനേജര്‍ അബ്ദുറഷീദ് വായാട് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

English summary
132nd orphan from Almaqar Wadhi Rahma is getting married
topbanner

More News from this section

Subscribe by Email