Tuesday March 31st, 2020 - 10:56:pm
topbanner

ആവശ്യത്തിനും ഇല്ലാത്തതിനും ബ്ലോഗ് എഴുതുന്ന മോഹന്‍ലാലിന് ഈ വിഷയത്തിലെന്താണ് മൗനം ; ഫേസ്ബുക്ക് പേജില്‍ തര്‍ക്കം

suji
ആവശ്യത്തിനും ഇല്ലാത്തതിനും ബ്ലോഗ് എഴുതുന്ന മോഹന്‍ലാലിന് ഈ വിഷയത്തിലെന്താണ് മൗനം ; ഫേസ്ബുക്ക് പേജില്‍ തര്‍ക്കം

പൗരത്വഭേദഗതി നിയമത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി നടീനടന്മാര്‍ രംഗത്ത് വരുമ്പോള്‍ മോഹന്‍ലാല്‍ എന്താണ് മൗനമായിരിക്കുന്നതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രാജ്യം ഇത്തരമൊരു അവസ്ഥയെ നേരിടുന്ന പശ്ചാത്തലത്തില്‍ കണ്ണടയ്ക്കരുതെന്നും പ്രതികരിക്കണമെന്നും ആവശ്യപ്പെട്ട് സംവിധായകന്‍ ആലപ്പി അഷ്‌റഫും രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ തന്നെ ആരാധകര്‍ ഈ വിഷയത്തിന്റെ പേരില്‍ തമ്മിലടിക്കുകയാണ്. ആവശ്യമുള്ളതിനും ഇല്ലാത്തതിനും ബ്ലോഗെഴുതിക്കൂട്ടുന്ന നിങ്ങള്‍ക്ക് ഇത്തരമൊരു കാര്യത്തില്‍ പ്രതികരിച്ചാലെന്താണെന്ന് ഒരു കൂട്ടര്‍ ചോദിക്കുമ്പോള്‍ പ്രതികരിക്കുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്യുന്നത് ഒരാളുടെ അവകാശത്തില്‍ പെടുന്ന കാര്യങ്ങളാണെന്നാണ് മറ്റൊരു വിഭാഗം ആളുകളുടെ അവകാശവാദം. എന്നാല്‍ ഇതു വരെ നടന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

 

 

Read more topics: mohanlal ,blog , caa,social media
English summary
why mohanlal not write blog about caa ask social media
topbanner

More News from this section

Subscribe by Email