Wednesday September 23rd, 2020 - 6:07:pm

'വൈറസി'ന് മികച്ച ഇന്ത്യന്‍ ചിത്രത്തിനുള്ള പുരസ്‌കാരം

JB
'വൈറസി'ന് മികച്ച ഇന്ത്യന്‍ ചിത്രത്തിനുള്ള പുരസ്‌കാരം

മുംബൈയില്‍ നടന്ന പത്താമത് ജാഗ്രണ്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഇന്ത്യന്‍ ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത 'വൈറസ്'. രാജ്യാന്തര തലത്തില്‍ തന്നെ മികച്ച സിനിമകള്‍ക്കുള്ള പുരസ്‌കാരം നല്‍കുന്ന ചലച്ചിത്രമേളകളില്‍ ഒന്നാണ് ജാഗ്രണ്‍ പ്രകാശന്‍ ഗ്രൂപ്പ് നടത്തുന്ന ഈ ചലച്ചിത്രമേള.നിരവധി മേളകളില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ച ആസാമീസ് ചിത്രം ബുള്‍ബുള്‍ കാന്‍ സിംഗ് സംവിധായക റിമ ദാസും ബംഗാളി ചിത്രം ഗ്വാരെ ബൈരെ ആജ് എന്ന സിനിമയുടെ സംവിധായിക അപര്‍ണ സെന്നും മികച്ച സംവിധായകര്‍ക്കുള്ള പുരസ്‌കാരം പങ്കിട്ടു. ഗ്രീക്ക് ചിത്രം ഹോളി ബൂം മികച്ച വികച്ച വിദേശ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഷഫാലി ഷാ ആണ് മികച്ച വനിതാ അഭിനേതാവായും പുരുഷ അഭിനേതാവായി മിര്‍സാപൂരിലെ പ്രകടനത്തിന് പങ്കജ് ത്രിപാഠിയും തിരഞ്ഞെടുക്കപ്പെട്ടു. തിലോത്തമ ഷോം ആണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. ബാലതാരം നാഗവിശാല്‍ ആണ് മികച്ച നടനായത്. ഒ ടി ടി പ്ലാറ്റ് ഫോമുകളില്‍ നിന്നുള്ള മികച്ച കോമഡി സീരീസായി ലിറ്റില്‍ തിംഗ് ടു, ഡ്രാമാ സീരീസ് ആയി മേയ്ഡ് ഇന്‍ ഹെവന്‍ തുടങ്ങിയവയും തിരഞ്ഞെടുക്കുകയുണ്ടായി. സംഗീതസംവിധാനത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരം നേടിയത് ബോളിവുഡ് ചിത്രമായ ഗല്ലിബോയ് ആണ്.

കോഴിക്കോട്ടുണ്ടായ നിപ ബാധ പ്രമേയമാക്കിയാണ് ആഷിഖ് അബു വൈറസ് എന്ന ചിത്രമൊരുക്കിയിരുന്നത്. ആഷിഖിന്റെ ഭാര്യയും നടിയുമായ റിമ കല്ലിങ്കലാണ് ചിത്രം നിര്‍മ്മിച്ചത്. കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ടൊവീനോ തോമസ്, ആസിഫലി, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്ജ്, ശ്രീനാഥ് ഭാസി, പാര്‍വതി, റിമ, പൂര്‍ണ്ണിമ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. വൈറസിന്റെ തിരക്കഥ മുഹസിന്‍ പരാരിയും ഷറഫ്, സുഹാസും ചേര്‍ന്നായിരുന്നു ഒരുക്കിയിരുന്നത്.

English summary
virus got award in jagran film festivel
topbanner

More News from this section

Subscribe by Email