Saturday September 19th, 2020 - 8:40:am

രാമലീല കണ്ട വിനീത് ശ്രീനിവാസനു പറയാനുള്ളത്

rajani v
രാമലീല കണ്ട വിനീത് ശ്രീനിവാസനു പറയാനുള്ളത്

വിനീത് ശ്രീനിവാസന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാമലീല കണ്ട അനുഭവം പങ്കുവെച്ചിരിക്കുന്നത്. രാമനുണ്ണി എന്ന കഥാപാത്രത്തിന് ദിലീപ് എന്തുകൊണ്ടും യോജിച്ചതാണെന്നാണ് വിനീതിന്റെ അഭിപ്രായം. വളരെ നിയന്ത്രണത്തോടെയാണ് ആ കഥാപാത്രത്തെ ദിലീപ് കൈകാര്യം ചെയ്തത്. പ്രതിസന്ധികളെ മറികടന്ന് ഈ സമയത്ത് രാമലീല റിലീസ് ചെയ്യാന്‍ ധൈര്യം കാണിച്ച നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തെ പ്രശംസിച്ച് വിനീത് ശ്രീനിവാസന്‍. ഏതൊരു എഴുത്തുകാരനും സംവിധായകനും ചെയ്യാന്‍ പ്രയാസമായ മനോഹരമായ ക്രാഫ്റ്റ്, അതിന്റെ മികവോടെ അവതരിപ്പിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എല്ലായിടത്തും സംവിധായകന്റെ കൈയ്യുണ്ട്. ഓരോ ഫ്രൈയിമിലും ഒരു നവാഗത സംവിധായകന്റെ അനുഭവം പ്രേക്ഷകര്‍ക്ക് നല്‍കും. സച്ചിയുടെ തിരക്കഥയെയും ഷാജിയുടെ ഛായാഗ്രാഹകണ മികവിനെയും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതത്തെയും വിനീത് പ്രശംസിയ്ക്കുന്നു. ദൃശ്യത്തിന് ശേഷം കലാഭവന്‍ ഷാജോണ്‍ വീണ്ടും ഞെട്ടിച്ചു എന്ന് വിനീത് പറയുന്നു.

മലയാള സിനിമയുടെ സ്വത്താണ് ഷാജോണ്‍. വിജയരാധവന്‍, രാധിക, പ്രയാഘ തുടങ്ങി ഓരോരുത്തരും അവരവരുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി. ഈ വര്‍ഷത്തെ ഏറ്റവും വലിയ സര്‍പ്രൈസ് ആയിരിയ്ക്കും രാമലീല എന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു. സിനിമ ഒരു മാജിക്കാണ്. എല്ലാം സൃഷ്ടിച്ചവനും അപ്പുറം എന്ന് പറഞ്ഞുകൊണ്ടാണ് വിനീതിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിയ്ക്കുന്നത്.

 

English summary
vineeth sreenivasan supported ramaleela facebook post
topbanner

More News from this section

Subscribe by Email