Friday November 15th, 2019 - 7:20:pm
topbanner

വരത്തന്‍ കണ്ടവര്‍ തന്നോട് വെറുപ്പ് തോന്നിയെന്ന് പറഞ്ഞപ്പോള്‍ എനിക്ക് സന്തോഷമാണ് ഉണ്ടായത് ; നടന്‍ വിജിലേഷ്

suji
വരത്തന്‍ കണ്ടവര്‍ തന്നോട് വെറുപ്പ് തോന്നിയെന്ന് പറഞ്ഞപ്പോള്‍ എനിക്ക് സന്തോഷമാണ് ഉണ്ടായത് ; നടന്‍ വിജിലേഷ്

വരത്തനിലെ സദാചാര ഗുണ്ടയായ ജിതിന്‍ എന്ന കഥാപാത്രത്തെ ആരും മറക്കാനിടയില്ല. ഇപ്പോഴിതാ ആ വേഷമാണ് തനിക്ക് കരിയറില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്തതെന്ന് നടന്‍ വിജിലേഷ് പറയുന്നു. വീട്ടുകാര്‍ക്കൊപ്പം പോയിരുന്ന് താന്‍ കാണാത്ത ഏക ചിത്രവും വരത്തനാണെന്ന് താരം പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മഹേഷിന്റെ പ്രതികാരത്തിലെ കഥാപാത്രം ആളുകളെ ഒരുപാട് ചിരിപ്പിച്ചെങ്കിലും പിന്നീട് ചെയ്ത വരത്തനിലും തീവണ്ടിയിലും നെഗറ്റീവ് വേഷങ്ങളായിരുന്നു. പ്രത്യേകിച്ചും വരത്തനിലേത്, വെറുപ്പ് തോന്നുന്ന രീതിയിലുള്ള ഒരു സൈക്കോ കഥാപാത്രം. പക്ഷേ അതെനിക്ക് ഏറെ ഗുണം ചെയ്തു. തമാശ വേഷങ്ങളില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടേണ്ടി വന്നില്ല. വ്യത്യസ്ത വേഷങ്ങള്‍ ലഭിക്കുമ്പോഴാണല്ലോ നടനെന്ന രീതിയില്‍ അംഗീകാരം ലഭിക്കുന്നത്. വരത്തന്‍ കണ്ടിറങ്ങിയ ശേഷം ഒരുപാട് കോളുകളും മേസേജുകളും വന്നു.

ഇപ്പോഴും കാണുമ്പോള്‍ ചിലര്‍ പറയാറുണ്ട്. ആ സമയത്ത് കിട്ടിയിരുന്നെങ്കില്‍ അടിച്ച് ചെകിട് പൊട്ടിക്കുമായിരുന്നെന്ന്. കണ്ടാല്‍ വില്ലന്റെ ലുക്കില്ലെങ്കിലും വരത്തനിലെ കഥാപാത്രം കണ്ട് ആളുകള്‍ക്ക് വെറുപ്പ് തോന്നി എന്നുപറയുമ്പോള്‍ തന്നെ എനിക്ക് സന്തോഷമാണ്. ഞാന്‍ അഭിനയിച്ചതില്‍ വീട്ടുകാരുടെ ഒപ്പം പോയി കാണാത്ത ഏക സിനിമയും വരത്തനാണ്. വിജിലേഷ് പറഞ്ഞു.

 

 

Read more topics: vijilesh , varathan role
English summary
vijilesh about varathan role
topbanner

More News from this section

Subscribe by Email