Friday April 3rd, 2020 - 10:24:am
topbanner

മാസ്റ്ററിനായി വിജയ്‌യുടെ 'കുട്ടിപ്പാട്ട്'; 24 മണിക്കൂറിനിടെ  8 മില്യണ്‍ കാഴ്ച്ചക്കാര്‍

JB
മാസ്റ്ററിനായി വിജയ്‌യുടെ 'കുട്ടിപ്പാട്ട്'; 24 മണിക്കൂറിനിടെ  8 മില്യണ്‍ കാഴ്ച്ചക്കാര്‍

തമിഴ് സൂപ്പര്‍ താരം വിജയ് നായകനാകുന്ന 'മാസ്റ്റര്‍' സിനിമയിലെ ആദ്യ ഗാനത്തിന് 24 മണിക്കൂറില്‍ എട്ട് മില്യണ്‍ കാഴ്ച്ചക്കാര്‍. 'കുട്ടി സ്റ്റോറി' എന്ന ഗാനത്തിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങലി വൈറലായത്.വെറുപ്പിന്റെ പ്രചാരകര്‍ക്കെതിരായാണ് വീഡിയോ. അക്രമം, തൊഴിലില്ലായ്മ, അഴിമതി, അസമത്വം, വിലക്കയറ്റം, ദാരിദ്രം, കൊറോണ എന്നീ വിഷയങ്ങളും ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.വിദ്യാഭ്യാസ രംഗത്തെ അഴിമതിയെക്കുറിച്ചാണ് മാസ്റ്റര്‍ സിനിമ എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കത്തിക്ക് ശേഷം അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയിരിക്കുന്ന മാസ്റ്ററിലെ പുതിയ ഗാനം സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ്. അരുണ്‍രാജ കാമരാജിന്റെതാണ് വരികള്‍. നടന്‍ വിജയ് തന്നെയാണ് കുട്ടികള്‍ക്ക് രസകരമായി ഗാനം പാടി കൊടുക്കുന്നത്.

 

Read more topics: vijay, master film, kuttypattu,
English summary
vijay master film song kuttypattu
topbanner

More News from this section

Subscribe by Email