Monday October 21st, 2019 - 3:04:am
topbanner

വിവാഹമെന്നത് ഒരു സിനിമയല്ല, അത് ഒരു പ്രൊജക്റ്റല്ല, അത് സ്വാഭാവികമായി നടക്കേണ്ടതാണ് ; ഗോസിപ്പിന് മറുപടിയുമായി വിക്കി കൗശല്‍

suji
വിവാഹമെന്നത് ഒരു സിനിമയല്ല, അത് ഒരു പ്രൊജക്റ്റല്ല, അത് സ്വാഭാവികമായി നടക്കേണ്ടതാണ് ; ഗോസിപ്പിന് മറുപടിയുമായി വിക്കി കൗശല്‍

ഗോസിപ്പുകള്‍ക്ക് മറുപടിയുമായി ബോളിവുഡ് നടന്‍ വിക്കി കൌശല്‍. വിവാഹമെന്നത് സ്വാഭാവികമായി സംഭവിക്കേണ്ട ഒന്നാണെന്ന് വിക്കി കൌശല്‍ പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒരു ദിവസം എഴുന്നേല്‍ക്കുമ്പോള്‍ ന്യൂസ് പേപ്പറില്‍ എന്റെ ബന്ധത്തെ കുറിച്ച് ഒരു വാര്‍ത്തയെങ്കിലും ഞാന്‍ കാണാറുണ്ട്. എന്റെ അമ്മയും അച്ഛനും ഡൈനിംഗ് ടേബിളിനടുത്തുണ്ടാകും. ഞാന്‍ പത്രമെടുത്ത് വായിക്കുന്നത് കാത്താകും അവര്‍ നില്‍ക്കുന്നത്. ഞാന്‍ പത്രമെടുത്ത് അവര്‍ക്ക് നേരെ തിരിയുമ്പോഴേക്കും അവര്‍ ചിരിക്കാന്‍ തുടങ്ങിയിട്ടുണ്ടാകും. അത് വെറും ഗോസിപ്പുകളാണെന്ന് ഞാന്‍ അവരോട് പറയും വിക്കി കൌശല്‍ പറയുന്നു. ഒരു കാര്യത്തിലും പെട്ടെന്ന് എടുത്തുചാടാന്‍ എനിക്കാവില്ല. വിവാഹമെന്നത് ഒരു സിനിമയല്ല, അത് ഒരു പ്രൊജക്റ്റല്ല, അത് സ്വാഭാവികമായി നടക്കേണ്ടതാണ് വിക്കി കൌശല്‍ പറയുന്നു.

ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രമേയമായി ഒരുങ്ങിയ ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വിക്കി കൌശലിന് ലഭിച്ചിരുന്നു.

 

Read more topics: vicky kausal, gossip
English summary
vicky kausal about gossips
topbanner

More News from this section

Subscribe by Email