Tuesday October 15th, 2019 - 7:04:am
topbanner

രചന നാരായണന്‍കുട്ടിയുടെ 'വഴുതന' യൂട്യൂബില്‍ ട്രെന്‍ഡിംഗ്

JB
രചന നാരായണന്‍കുട്ടിയുടെ 'വഴുതന' യൂട്യൂബില്‍ ട്രെന്‍ഡിംഗ്

കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്ന ഒരു വീഡിയോയായിരുന്നു 'വഴുതന' എന്ന ഹ്രസ്വചിത്രത്തിന്റെ ടീസര്‍. ഇപ്പോള്‍ 12 മിനിറ്റുള്ള മുഴുവന്‍ വീഡിയോയും പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. രചന നാരായണന്‍കുട്ടിയാണ് ഹ്രസ്വചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ 'തട്ടീം മുട്ടീം' എന്ന ഹാസ്യപരമ്പരയിലെ ജയകുമാര്‍ പരമേശ്വരന്‍ പിള്ളയും ചിത്രത്തിലുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസം ടീസര്‍ റിലീസ് ചെയ്തപ്പോള്‍ തന്നെ ടീസര്‍ വൈറലായതിന് പിന്നില്‍ ഒരു വഴുതനയായിരുന്നു. സാധാരണക്കാരിയായ ഒരു വീട്ടമ്മ അപ്പുറത്തെ വീട്ടിലെ വഴുതന ചെടിയില്‍ നിന്ന് ഒരു വഴുതന പറിച്ചെടുത്ത് വശത്താക്കുന്നതായിരുന്നു ടീസറിലുണ്ടായിരുന്നത്. എന്നാല്‍ ഇത് അടുത്തവീട്ടിലെ ഒരാള്‍ നോക്കി നില്‍ക്കുന്നതും അയാള്‍ അത് മറ്റൊരു രീതിയില്‍ ചിന്തിക്കുന്നതുമായിരുന്നു വീഡിയോയില്‍ കാണിച്ചിരുന്നത്. വീഡിയോ കാണുന്നവരേയും ഇതേ രീതിയില്‍ തന്നെ ചിന്തിപ്പിക്കും വിധമായിരുന്നു വീഡിയോയുടെ ചിത്രീകരണം. ടീസര്‍ വൈറലായതോടെയാണ് ഇന്ന് ഹ്രസ്വചിത്രം പുറത്തിറക്കിയിരിക്കുന്നത്.

അലക്സ് സംവിധാനം ചെയ്ത കുഞ്ഞ് ചിത്രം സമൂഹത്തിലെ ഒളിഞ്ഞുനോട്ടാകാര്‍ക്കുള്ള മറുപടിയായാണ് അവതരിപ്പിച്ചിരിക്കുന്നത്. വീടുകളില്‍ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകളുടെ കുടുംബ ജീവിതത്തിലേക്ക് ലൈംഗികാസക്തിയോടെയൊക്കെ ഒളിഞ്ഞുനോക്കുന്നവര്‍ക്ക് മുഖത്തിടിക്കുന്ന മറുപടി തന്നെ ചിത്രം കൊടുക്കുന്നുണ്ട്. കാരുണ്യമാത ഫിലിമിന്റെ ബാനറില്‍ ജസറ്റിന്‍ ജോസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജിജു സണ്ണി ക്യാമറയും പ്രദീപ് ശങ്കര്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. കഥയും തിരക്കഥയും ശ്യാം വര്‍ക്കലയും റോണി റാഫേല്‍ സംഗീതവും കലാസംവിധാനം റിഷിയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഇതിനകം മൂന്ന് ലക്ഷത്തിലേറെ കാഴ്ചക്കാരെ സ്വന്തമാക്കി യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തിയിരിക്കുകയാണ്.

 

Read more topics: vazhuthana, short film,
English summary
vazhuthana short film
topbanner

More News from this section

Subscribe by Email