Thursday August 13th, 2020 - 11:15:pm

സിനിമാ സെറ്റില്‍ ഒരു വിധ സമ്മര്‍ദ്ദവും നല്‍കിയിട്ടില്ല; ഷെയ്ന്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് വെയില്‍ സംവിധായകന്‍ ശരത്

jb
സിനിമാ സെറ്റില്‍ ഒരു വിധ സമ്മര്‍ദ്ദവും നല്‍കിയിട്ടില്ല; ഷെയ്ന്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് വെയില്‍ സംവിധായകന്‍ ശരത്

സിനിമാ സെറ്റില്‍ ഷെയ്ന്‍ നിഗത്തിന് ഒരു വിധ സമ്മര്‍ദ്ദവും നല്‍കിയിട്ടില്ലെന്നും താരം പറയുന്ന കാര്യങ്ങല്‍ തെറ്റാണെന്ന് തുറന്നടിച്ച് വെയില്‍ സംവിധായകന്‍ ശരത്. . കഴിഞ്ഞ ദിവസം സിദ്ദീഖിന്റെ മധ്യസ്ഥതയില്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഷെയ്‌നുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തന്റെ ഭാഗം ഈയവസരത്തില്‍ ഷെയ്ന്‍ വിശദീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഷെയ്ന്‍ പറയുന്നതില്‍ ചില വസ്തുതകളുണ്ടെന്നും കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഇടവേള ബാബു അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശരത്തിന്റെ പ്രതികരണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രശ്‌നം എങ്ങനെയെങ്കിലും പരിഹരിക്കാനായാണ് താന്‍ ഇതുവരെ മൗനം പാലിച്ചത്. എന്നിട്ടും തന്നെ കുറ്റപ്പെടുത്തുന്ന ഷെയ്‌നിന്റെ നിലപാട് ശരിയല്ല എന്നാണ് സംവിധായകന്‍ പറയുന്നത്. ഒരു ദിവസം പോലും 16 മണിക്കൂര്‍ ഷെയ്ന്‍ അഭിനയിച്ചിട്ടില്ല. പരമാവധി ഒരു ദിവസം 45മിനിട്ടാണ് അഭിനയിച്ചിട്ടുള്ളത്. ഷെയ്ന്‍ ഹോട്ടലില്‍ കഴിയുന്ന സമയവും കാരവനില്‍ കഴിയുന്ന സമയവും അഭിനയിക്കുന്ന സമയമായി കൂട്ടാന്‍ കഴിയില്ല. ഷെയ്ന്‍ അഭിനയിച്ച സമയത്തിന് കൃത്യമായ ക്യാമറാ ലോഗ് ഉണ്ട്. ഇത് ഫെഫ്ക്കക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അമ്മയ്ക്കും നല്‍കിയിട്ടുണ്ട്. ഷെയ്‌നിനെ പ്രകോപിപ്പിക്കുന്ന ഒരു വാക്കു പോലും താന്‍ പറഞ്ഞിട്ടില്ല. എന്നാല്‍ 15 ദിവസം അഭിനയിച്ച ശേഷം പോകും എന്ന നിലപാടാണ് ഷെയ്ന്‍ തുടക്കത്തില്‍ തന്നെ സ്വീകരിച്ചത്.

പിന്നീട് കൂടുതല്‍ പണം കിട്ടിയാല്‍ മാത്രമേ അഭിനയിക്കൂ എന്നും ഷെയ്ന്‍ പറഞ്ഞിരുന്നു. പ്രമുഖ നടന്മാര്‍ പോലും സ്വീകരിക്കാത്ത നിലപാടാണ് ഷെയ്‌നിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ശരത് കുറ്റപ്പെടുത്തുന്നു. ഷെയ്ന്‍ സഹകരിച്ചിരുന്നെങ്കില്‍ 17 ദിവസം കൊണ്ട് പൂര്‍ത്തികരിക്കാമായിരുന്ന ചിത്രമാണ് നീണ്ടു പോയതെന്നും അദ്ദേഹം പറയുന്നു.

 

Read more topics: shane nigam, vayil film, sarath,
English summary
vayil director sarath again against shane nigam
topbanner

More News from this section

Subscribe by Email