Thursday July 16th, 2020 - 6:42:am

'കാറ്റില്‍ വീഴാ മെഴുതിരിനാളം'; ഉയരെയിലെ പുതിയ ഗാനം എത്തി

BI
'കാറ്റില്‍ വീഴാ മെഴുതിരിനാളം'; ഉയരെയിലെ പുതിയ ഗാനം എത്തി

ആസിഡ് ആക്രമണത്തെ അതിജീവിച്ച ധീരയായ പെണ്‍കുട്ടിയായി പാര്‍വതി എത്തുന്ന 'ഉയരെ'യിലെ പുതിയ ഗാനം പുറത്തിറങ്ങി. 'കാറ്റില്‍ വീഴാ മെഴുതിരി നാളം' എന്നു തുടങ്ങുന്ന മനോഹര ഗാനത്തിന്റെ ലെറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയത്. ശക്തിശ്രീ ഗോപാലനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റേതാണ് സംഗീതം. ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്ന് റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ മണിക്കൂറുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന പെണ്‍കുട്ടിയെയാണ് പാര്‍വതി സിനിമയില്‍ അവതരിപ്പിക്കുന്നത്. പാര്‍വതിയ്ക്കൊപ്പം ചിത്രത്തില്‍ ആസിഫ് അലി, ടൊവീനോ തോമസ് സംയുക്ത മേനോന്‍, അനാര്‍ക്കലി മരയ്ക്കാര്‍, പ്രതാപ് പോത്തന്‍, സിദ്ധിഖ് തുടങ്ങിയവരും അണിനിരക്കുന്നു.

മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് ടീമാണ്. നോട്ട്ബുക്കിനു ശേഷം പാര്‍വതിയും ബോബി-സഞ്ജയ് ടീം ഒരുമിക്കുന്ന ചിത്രമാണിത്. എസ്‌ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി വി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്ന, ഷേര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുകേഷ് മുരളീധരന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് മഹേഷ് നാരായണന്‍ നിര്‍വഹിക്കുന്നു.

https://www.youtube.com/watch?v=gt6HDiU9Yzk

 

Read more topics: uyare movie, song
English summary
uyare movie new song relesed
topbanner

More News from this section

Subscribe by Email