Tuesday July 14th, 2020 - 5:46:am

ആലിംഗനബദ്ധരായി ആസിഫും പാര്‍വതിയും; ഉയരെയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

BI
 ആലിംഗനബദ്ധരായി ആസിഫും പാര്‍വതിയും; ഉയരെയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

മനു അശോകന്റെ സംവിധാനത്തില്‍ ആസിഡ് ആക്രമണത്തെ അതിജീവിച്ച ധീരയായ പെണ്‍കുട്ടിയായി പാര്‍വതി തിരുവോത്ത് എത്തുന്ന 'ഉയരെ'യുടെ പോസ്റ്റര്‍ പുറത്തുവിട്ടു. ആലിംഗനബദ്ധരായ പാര്‍വതിയും ആസിഫുമാണ് പോസ്റ്ററിലുള്ളത്. ചിത്രത്തില്‍ ആസിഫ് അലി ഗോവിന്ദ് എന്ന കഥാപാത്രത്തെയും ടൊവിനോ വിശാല്‍ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇവരെ കൂടാതെ 'ലില്ലി'യിലൂടെയും 'തീവണ്ടി'യിലൂടെയും ശ്രദ്ധേയയായ സംയുക്ത മേനോനും 'ആനന്ദ'ത്തിലൂടെയും 'മന്ദാര'ത്തിലൂടെയും ശ്രദ്ധേയയായ അനാര്‍ക്കലി മരയ്ക്കാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പാര്‍വതിയുടെ അച്ഛന്റെ വേഷത്തില്‍ രഞ്ജി പണിക്കറാണ് വേഷമിടുന്നത്.

പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.ബോബി, സഞ്ജയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എസ്‌ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി വി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്‌ന, ഷേര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

Read more topics: uyare movie, parvathy thiruvoth
English summary
uyare movie new poster out
topbanner

More News from this section

Subscribe by Email