Tuesday September 17th, 2019 - 2:47:pm
topbanner
Breaking News
jeevanam

'ഉയരെ'യിലെ പുതിയ ഗാനം പുറത്തിറങ്ങി

JB
'ഉയരെ'യിലെ പുതിയ ഗാനം പുറത്തിറങ്ങി

പാര്‍വതി, ആസിഫ് അലി, ടൊവിനോ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ഉയരെയിലെ പുതിയ ഗാനം പുറത്ത് വിട്ടു. ഗാനരംഗത്തില്‍ ടൊവിനോയും പാര്‍വതിയും അനാര്‍ക്കലിയും സിദ്ദിഖുമാണുള്ളത്. കാറ്റില്‍ വീഴാ എന്ന ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകര്‍ന്നിരിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്

ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയായി പാര്‍വതിയെത്തുന്ന ചിത്രമാണ് ഉയരെ. പാര്‍വതിയുടെ പല്ലവി എന്ന കഥാപാത്രം ആസിഡ് ആക്രമണം നേരിട്ട ശേഷമുള്ള സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലുള്ള രംഗങ്ങളാണ് ഗാനരംഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

 

Read more topics: uyara film, new song released,
English summary
uyara film new song released
topbanner

More News from this section

Subscribe by Email