Friday September 25th, 2020 - 10:15:am

വിഷ്ണു ലോകത്തിന് ക്ലാപ്പടിച്ചത് ദിലീപ് ; പുതു ചിത്രത്തില്‍ ഉര്‍വശി ദിലീപിന്റെ നായിക

suji
വിഷ്ണു ലോകത്തിന് ക്ലാപ്പടിച്ചത് ദിലീപ് ; പുതു ചിത്രത്തില്‍ ഉര്‍വശി ദിലീപിന്റെ നായിക

ദിലീപിനെ നായകനാക്കി നാദിര്‍ഷ ഒരുക്കുന്ന 'കേശു ഈ വീടിന്റെ നാഥന്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി സോഷ്യല്‍മീഡിയയില്‍ ഏറെ വൈറലായിരിക്കുകയാണ്. അറുപതുവയസ്സിലേറെയുള്ള കഥാപാത്രമായാണ് ചിത്രത്തില്‍ ദിലീപ് എത്തുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ദിലീപിന്റെ മേക്കോവര്‍ ഏറെ ചര്‍ച്ചയായിരിക്കുകയുമാണ്. ദിലീപ് ചിത്രത്തില്‍ നായികയായെത്തുന്നത് ഉര്‍വശിയാണെന്നതാണ് ഏറെ പ്രത്യേകതയുള്ള കാര്യം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

1991ല്‍ സംവിധായകന്‍ കമല്‍ ഒരുക്കിയ വിഷ്ണുലോകം എന്ന സിനിമയില്‍ അസി.ഡയറക്ടറായിട്ടായിരുന്നു നടന്‍ ദിലീപിന്റെ സിനിമാപ്രവേശം. കമലിനോടൊപ്പം ഒമ്പതോളം സിനിമകളില്‍ അസി.ഡയറക്ടറായി ദിലീപ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 92ല്‍ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ ചെറിയൊരു കഥാപാത്രം ചെയ്തുകൊണ്ട് സിനിമയില്‍ അഭിനയിച്ചുതുടങ്ങി. തുടര്‍ന്ന് 93ല്‍ സൈന്യം എന്ന മമ്മൂട്ടി ചിത്രത്തില്‍ ഒരു വേഷം ലഭിച്ചു. 94ല്‍ മാനത്തെ കൊട്ടാരം എന്ന ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള വേഷം ലഭിച്ചതോടെ പിന്നീട് നിരവധി സിനിമകളില്‍ ദിലീപിന് അവസരം ലഭിക്കുകയായിരുന്നു.

ലാലേട്ടന്‍ ഉര്‍വശി ഒന്നിച്ചഭിനയിച്ച ചിത്രത്തിന് ക്ലാപ്പടിച്ചാണ് താന്‍ സിനിമാ ജീവിതം തുടങ്ങിയതെന്നും അതിനാല്‍ തന്നെ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്നിവര്‍ തന്റെ നാല് സീനിയേഴ്‌സാണെന്നും ദിലീപ് പറഞ്ഞു. അവരോട് ചോദിച്ചാണ് പലതും താന്‍ ചെയ്തിട്ടുള്ളതെന്നും താരം വ്യക്തമാക്കുകയുണ്ടായി.

വിഷ്ണുലോകം റിലീസായി ഇപ്പോഴിതാ 24 വര്‍ഷങ്ങള്‍ കഴിഞ്ഞ് ഉര്‍വശി ആദ്യമായി ദിലീപിന്റെ നായികയായി അഭിനയിക്കുകയാണ് എന്ന പ്രത്യേകതയുമുണ്ട്.

 

Read more topics: urvasi ,dileep, nadirsha
English summary
urvasi heroine of dileep
topbanner

More News from this section

Subscribe by Email