Friday August 23rd, 2019 - 11:28:pm
topbanner
topbanner

'ഉണ്ണി ഹീറോ ടാ ഹീറോ'; ആരാധകന്റെ ആഗ്രഹം സാധിച്ചു കൊടുത്ത് ഉണ്ണി മുകുന്ദന്‍

JB
'ഉണ്ണി ഹീറോ ടാ ഹീറോ'; ആരാധകന്റെ ആഗ്രഹം സാധിച്ചു കൊടുത്ത് ഉണ്ണി മുകുന്ദന്‍

യുവ ആരാധകര്‍ ഏറെയുള്ള താരമാണ് ഉണ്ണി മുകുന്ദന്‍. ഉണ്ണിയുടെ സിനിമക്കും സ്‌റ്റൈലിനും ലുക്കിനും എല്ലാം ഈ ആരാധക വൃന്ദം കൂടെയുണ്ട്. അത് കൊണ്ട് തന്നെ ഉണ്ണി പലപ്പോഴും കോളേജ് പരിപാടികളിലെ പ്രിയപ്പെട്ട അതിഥിയാണ്. അതും തന്റെ ആരാധകരെ തിരിച്ചും അത് പോലെ ഗൗനിക്കുന്ന ആള്‍ കൂടിയാണ് ഉണ്ണി. അപ്പോഴാണ് തീര്‍ത്തും അവിചാരിതമായി ഉണ്ണിയുടെ മുഖത്തെ കൂളിംഗ് ഗ്‌ളാസിന് ഒരു ആരാധകന്‍ ഉണ്ടായത്. സോഷ്യല്‍ മീഡിയയില്‍ ഉണ്ണി പോസ്റ്റ് ചെയ്ത ഫോട്ടോക്ക് കമന്റായി 'ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ പ്‌ളീസ്' എന്ന് ചോദിക്കേണ്ട താമസം, ഗ്ലാസ് അതാ ആരധകന്റെ കയ്യില്‍.

വീട്ടിലെ മേല്‍വിലാസം ഡയറക്റ്റ് മെസ്സേജ് ആയി അയക്കാന്‍ മാത്രമേ ഉണ്ണി ആവശ്യപ്പെട്ടുള്ളൂ. വൈഷ്ണവ് എന്ന പേരുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് ആ ചോദ്യം വന്നത്. ശേഷം ആ ആരാധകന്‍ കൂളിംഗ് ഗ്ലാസും കയ്യില്‍ പിടിച്ചു കൊണ്ടുള്ള ഫോട്ടോയാണ് പ്രേക്ഷകര്‍ കണ്ടത്.

ഉണ്ണി മുകുന്ദന്‍ ഇനി ചോക്ലേറ്റ് റീറ്റോള്‍ഡ് എന്ന ക്യാമ്പസ് ചിത്രത്തിലെ നായകനാണ്. മുന്‍പ് പൃഥ്വിരാജ് അവതരിപ്പിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗമെന്നോണം ആണെങ്കിലും ആദ്യം ഇറങ്ങിയ ചോക്‌ളേറ്റിലെ ഒരു കഥാപാത്രം പോലും ഈ ചിത്രത്തില്‍ ആവര്‍ത്തിക്കെപ്പെടുകയില്ല. ചിത്രത്തിന്റെ പേരിനുള്ള അവകാശം നിര്‍മ്മാതാവില്‍ നിന്നും വാങ്ങി ഒരു മുഴുനീള ക്യാമ്പസ് ചിത്രമായി പുറത്തിറക്കാനാണ് പ്ലാന്‍. സേതുവാണ് തിരക്കഥ. മൂവായിരം പെണ്‍കുട്ടികള്‍ക്കിടയില്‍ ചെന്നുപെടുന്ന യുവാവെന്നാണ് അടിസ്ഥാന വിവരം. പരസ്യ ചിത്ര മേഖലയില്‍ വന്‍ അനുഭവ സമ്പത്തുള്ള ബിനു പീറ്ററാണ് സംവിധാനം. നിര്‍മ്മാണം സന്തോഷ് പവിത്രം.

 

Read more topics: unni mukundan, gift to fan boy,
English summary
unni mukundan gift to fan boy
topbanner

More News from this section

Subscribe by Email