Friday April 3rd, 2020 - 9:10:am
topbanner

'എന്നാലും മത്തായിച്ചാ'; ട്രാന്‍സില്‍ പാട്ടുപാടി സൗബിന്‍ ഷാഹിര്‍

JB
'എന്നാലും മത്തായിച്ചാ'; ട്രാന്‍സില്‍ പാട്ടുപാടി സൗബിന്‍ ഷാഹിര്‍

ഫെബ്രുവരി 20ന് തിയേറ്ററിലെത്താന്‍ തയാറെടുക്കുന്ന ഫഹദ് ഫാസില്‍-നസ്രിയ ചിത്രം ട്രാന്‍സില്‍ സൗബിന്‍ ഷാഹിര്‍ പാടിയ ഗാനം പുറത്തിറങ്ങി. ആദ്യമായാണ് സൗബിന്‍ ഷാഹിര്‍ ഒരു സിനിമക്കായി പാടുന്നത്. എന്നാലും മത്തായിച്ചാ... എന്ന് തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തിയത് ജാക്‌സണ്‍ വിജയന്‍. വിനായക് ശശികുമാര്‍, ബ്ലെയ്സി എന്നിവര്‍ ചേര്‍ന്നാണ് വരികള്‍ രചിച്ചിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ട്രാന്‍സ്'. 'ബാംഗ്ലൂര്‍ ഡേയ്‌സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിക്കുന്ന ട്രാന്‍സില്‍ ഫഹദ് ഫാസില്‍, ഒരു മോട്ടിവേഷണല്‍ ട്രെയിനറുടെ വേഷമാണ് ചെയ്യുന്നത്. 'ട്രാന്‍സി'ന്റെ തിരക്കഥ വിന്‍സെന്റ് വടക്കന്റേതാണ്. രാം ഗോപാല്‍ വര്‍മ്മയുടെ ശിവയ്ക്ക് ശേഷം (2006) മറ്റൊരു സംവിധായകനുവേണ്ടി അമല്‍ നീരദ് ക്യാമറ ചലിപ്പിക്കുന്നത് 'ട്രാന്‍സി'ന് വേണ്ടിയാണ്.

സംവിധായകന്‍ ഗൗതം മേനോന്‍ ഒരു പ്രധാന വേഷത്തിലെത്തുന്ന 'ട്രാന്‍സി'ല്‍ സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, അര്‍ജുന്‍ അശോകന്‍, ജിനു ജോസഫ്, അശ്വതി മേനോന്‍, ശ്രിന്ദ, ധര്‍മജന്‍ ബോള്‍ഗാട്ടി, അമല്‍ഡ ലിസ് തുടങ്ങി ഒരു വന്‍ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. പ്രമുഖ ഒഡീസ്സി നര്‍ത്തകി ആരുഷി മുഡ്ഗല്‍ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ഇത്.സൗണ്ട് ഡിസൈനിംഗിന് വളരെയധികം പ്രാധാന്യമുള്ള 'ട്രാന്‍സി'ന് വേണ്ടി അത് നിര്‍വഹിക്കുന്നത് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ്.

സംഗീത സംവിധായകനായ റെക്സ് വിജയന്റെ സഹോദരന്‍ ജാക്‌സണ്‍ വിജയന്‍, സംഗീത സംവിധായകനായി 'ട്രാന്‍സി'ല്‍ അരങ്ങേറുന്നു. അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വിനായക് ശശികുമാര്‍ ഗാനരചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാമും ജാക്‌സണ്‍ വിജയനുമാണ് ഒരുക്കിയിരിക്കുന്നത്.

 

Read more topics: trance film, song released,
English summary
trance film soubinsong released
topbanner

More News from this section

Subscribe by Email