Saturday February 29th, 2020 - 10:04:am
topbanner

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അന്‍വര്‍ റഷീദ്; ട്രാന്‍സിലെ ആദ്യ ഗാനം എത്തി

JB
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അന്‍വര്‍ റഷീദ്; ട്രാന്‍സിലെ ആദ്യ ഗാനം എത്തി

തൊട്ടതെല്ലാം പൊന്നാക്കിയ അന്‍വര്‍ റഷീദ് സംവിധാന രംഗത്തേക്ക് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വരുന്ന ചിത്രമാണ് ട്രാന്‍സ്. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. 2012ല്‍ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലിന് ശേഷം ഏഴ് വര്‍ഷം പിന്നിട്ട് അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാന്‍സ്. ചിത്രം നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ്‌സ് തന്നെയാണ്.കേരളത്തിലും തമിഴ്‌നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായി ഒരു വര്‍ഷത്തിലേറെ സമയമെടുത്താണ് ട്രാന്‍സ് പൂര്‍ത്തിയാക്കിയത്.ചിത്രത്തിലെ റാറ്റ് ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍. ജാക്‌സണ്‍ വിജയന്‍ ആണ് സംഗീതം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചിത്രത്തില്‍ ഫഹദ് ഫാസിലിനെ കൂടാതെ വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ കാണാത്ത പുതിയ ഗെറ്റപ്പുകളില്‍ ഫഹദ് എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അമല്‍ നീരദ് ആണ്. സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടിയാണ്.രാജമാണിക്യം, അണ്ണന്‍തമ്പി ,ചോട്ടാമുംബൈ, ഉസ്താദ് ഹോട്ടല്‍ എന്നിങ്ങനെ എണ്ണം പറഞ്ഞ നിരവധി ഹിറ്റുകള്‍ ആണ് അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ ഒരുങ്ങിയത്.

 

Read more topics: trance film, song, fahad,
English summary
trance film song released
topbanner

More News from this section

Subscribe by Email