കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247, ഫഹദ് ഫാസിൽ-സുരാജ് വെഞ്ഞാറമൂട് ചിത്രം 'തൊണ്ടിമുതലും ദൃക്സാക്ഷിയും'മിലെ ഗാനങ്ങൾ റിലീസ് ചെയ്തു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാൽ ഈണം പകർന്ന മൂന്ന് ഗാനങ്ങളാണ് ആൽബത്തിലുള്ളത്. ഗണേഷ് സുന്ദരം, സൗമ്യ രാമകൃഷ്ണൻ, സിതാര കൃഷ്ണകുമാർ, ഗോവിന്ദ് മേനോൻ, ബിജിബാൽ എന്നിവർ ആലപിച്ചിരിക്കുന്നു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങൾ:
1. കണ്ണിലെ പൊയ്ക
പാടിയത്: ഗണേഷ് സുന്ദരം, സൗമ്യ രാമകൃഷ്ണൻ
ഗാനരചന: റഫീഖ് അഹമ്മദ്
സംഗീതം: ബിജിബാൽ
2. ആയില്യം
പാടിയത്: സിതാര കൃഷ്ണകുമാർ, ഗോവിന്ദ് മേനോൻ
ഗാനരചന: റഫീഖ് അഹമ്മദ്
സംഗീതം: ബിജിബാൽ
3. വരും വരും
പാടിയത്: ബിജിബാൽ
ഗാനരചന: റഫീഖ് അഹമ്മദ്
സംഗീതം: ബിജിബാൽ
സജീവ് പാഴൂറിന്റെ തിരക്കഥയിൽ ദിലീഷ് പോത്തൻ സംവിധാനം നിർവഹിച്ച 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ, സൗബിൻ സാഹിർ, അലൻസിയർ ലെ ലോപ്പസ്, എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ശ്യാം പുഷ്കരനാണ് ക്രീയേറ്റീവ് ഡയറക്ടർ. ഛായാഗ്രഹണം രാജീവ് രവിയും ചിത്രസംയോജനം കിരൺ ദാസും നിർവഹിച്ചിരിക്കുന്നു. ഉർവശി തീയേറ്റർസ്ന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം തോമസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.