കോഴിക്കോട്:തിയറ്ററുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഫിലിം ചേംബർ മുഖ്യമന്ത്രിക്ക് നിവേദനം നല്കി . 50 പേരെ ഉൾപ്പെടുത്തി ഷൂട്ടിംഗുകൾ പുനരാരംഭിക്കാൻ അനുവദിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ലോക്ക് ഡൗണിൽ 800 കോടിയുടെ നഷ്ടം നേരിട്ട സിനിമാരംഗം പ്രതിസന്ധിയിൽ നിന്ന് തിരിച്ചുകയറാനുളള തയ്യാറെടുപ്പിലാണ്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ സർക്കാരിൻ്റെ അനുമതി കിട്ടിയതോടെ തുടങ്ങിയിട്ടുണ്ട്. ഇനി വേണ്ടത് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ചിത്രീകരണം തുടങ്ങാനുളള അനുമതിയാണ്.
തിയറ്ററുകളിലേക്ക് ആളുകളെ ആകർഷിക്കാൻ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതും ഓഫറുകൾ നൽകുന്നതും പരിഗണനയിലാണ്. ഇതിനായി സർക്കാർ വിനോദനികുതി പൂർണ്ണമായും ഒഴിവാക്കണമെന്നും ചേംബർ ആവശ്യപ്പെടുന്നു.