Thursday October 17th, 2019 - 1:43:pm
topbanner

കണ്ണുരിന്റ മനോഹാരിത പങ്കിട്ട് ' കണ്ണൂരിടം ' : സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു

princy
കണ്ണുരിന്റ  മനോഹാരിത പങ്കിട്ട്  ' കണ്ണൂരിടം ' : സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു

കണ്ണൂർ:കണ്ണൂർ എന്നും ഒരു വികാരമാണ് .സ്നേഹത്തിന്റെ ,എളിമയുടെ ,ഗാംഭീര്യത്തിന്റെ അങ്ങിനെ പലതും. ആ വികാരത്തോടൊപ്പം കണ്ണൂരിന്റെ സൗന്ദര്യവും  ലോകത്തിന് മുന്നിലേക്ക് തുറന്ന് കാട്ടുകയാണ് ഒരു കൂട്ടം കലാ ഹൃദയങ്ങൾ.     ഹാഷിം സീരകത്തിന്റെ വരികൾക്ക് മഹേഷ് മലപ്പട്ടം സംഗീതം നൽകി ഗായകൻ നജീം അർഷാദ് ആലപിച്ച ' കണ്ണൂരിടം' എന്ന ഗാനം  ഇതിനോടകം സോഷ്യൽ മീഡിയകളിൽ തരംഗമായിരിക്കുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കണ്ണൂരിന്റെ  മനോഹരിത  ദൃശ്യാവിഷ്‌കാരം ചെയ്ത ഗാനത്തിന്റെ  സംവിധാനം നിർവ്വഹിച്ചത്  കലാകാരനും  വാർത്താ അവതാരകനുമായ വിനോദ് നിടുവാലൂർ ആണ്.കണ്ണൂരിലെത്തുന്ന വിദേശികൾ ദൃശ്യഭംഗികൾ ആസ്വദിക്കുകയും തിരിച്ചു പോകുന്നതുമായ വിനോദ സഞ്ചാരത്തെ ലക്ഷ്യമിട്ടും  , പ്രവാസികളുടെ കണ്ണൂരിനെക്കുറിച്ചുള്ള ഗൃഹാതുരത്വത്തെയും കൂട്ടിയിണക്കിയാണ് ഗാന രംഗങ്ങൾ ഒരുക്കിയത്, ഒരു ഗാനത്തിന് രണ്ട് രീതിയിലുള്ള ദൃശ്യാവിഷ്കാരം കണ്ണുരിന്റ  മനോഹാരിതയെ തുറന്നുകാട്ടുന്നു. ഒരു കൂട്ടം സൗ ഹൃദ ങ്ങളുടെ കൂട്ടായ പരിശ്രമമാണ്  കണ്ണൂർ ജില്ലയുടെ ഉള്ളുതൊട്ടറിഞ്ഞ ഈ ഗാനം.   

Read more topics: kannur, song, social media
English summary
the song about kannur was hit in social media
topbanner

More News from this section

Subscribe by Email