Tuesday October 22nd, 2019 - 2:27:pm
topbanner

താര സംഘടനയായ 'അമ്മ'യിൽ അഴിച്ചു പണി.....സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കും

RA
താര സംഘടനയായ 'അമ്മ'യിൽ അഴിച്ചു പണി.....സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കും

താരസംഘടനയായ അമ്മയിൽ ഭരണഘടനപരമായ രീതിയിൽ പൊളിച്ചടുക്കുന്നു. അഴിച്ചു പണിയിൽ സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സെൽ രൂപികരിക്കും.എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ കുറഞ്ഞത് നാല് സ്ത്രീകളെ ഉള്‍പ്പെടുത്തും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനം സ്‌ത്രീയ്‌ക്ക് നല്‍കും തുടങ്ങിയ ഭേദഗതികളാണ് വരുത്തുക. സംഘടനയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുക എന്നതാണ് ഭരണ ഘടനാ ഭേദഗതി കൊണ്ട് ഉദ്ദേശിക്കുന്നത്.

സുപ്രീം കോടതിയില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും ഭരണഘടന ഭേദഗതി ചെയ്യുക എന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു. ജൂണ്‍ 30ന് ചേരുന്ന ജനറല്‍ ബോഡിയില്‍ ഭരണഘടന ഭേദഗതികള്‍ ചര്‍ച്ച ചെയ്യും.

'അമ്മ' രൂപീകരിച്ചിട്ട് 25 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയിലാണ് ഭരണഘടന ഭേദഗതി ചെയ്യുന്നത്.അമ്മയിൽ അച്ചടക്കസമിക്ക് രൂപം നൽകും. താര സംഘടനയിൽ അം​ഗങ്ങൾക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ പരിമിതി ഏർപ്പെടുത്തിയിട്ടുണ്ട്.

Read more topics: tharasagadana, amma, rearrenge
English summary
tharasagadana amma rearrenge
topbanner

More News from this section

Subscribe by Email