Saturday December 7th, 2019 - 12:18:am
topbanner

ആ വേഷം ധരിക്കാന്‍ ആശങ്കയുണ്ടായിരുന്നുവെന്ന് തമന്ന

suji
ആ വേഷം ധരിക്കാന്‍ ആശങ്കയുണ്ടായിരുന്നുവെന്ന് തമന്ന

വിശാലിനെ നായകനാക്കി സുന്ദര്‍ സി. സംവിധാനം ചെയ്ത ചിത്രമാണ് ആക്ഷന്‍. തമന്നയും മലയാളി നടി ഐശ്വര്യ ലക്ഷ്മിയുമായിരുന്നു ചിത്രത്തിലെ നായികമാര്‍. ചിത്രത്തില്‍ സ്‌പൈ ഏജന്റ് ആയിട്ടാണ് വിശാലും തമന്നയും എത്തിയത്. ചിത്രത്തിലെ തമന്നയുടെ ആതീവ ഗ്ലാമര്‍ വസ്ത്രത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അശ്ലീലമായ അടിക്കുറിപ്പുകളോടെയാണ് അധികവും ഇവ പ്രചരിക്കപ്പെട്ടത്. ഗാനരംഗത്തിലെ ആ ഗ്ലാമര്‍ വസ്ത്രം ധരിക്കാന്‍ തനിക്ക് ആശങ്കയുണ്ടായിരുന്നു എന്നാണ് തമന്ന പറയുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആദ്യമായാണ് ഇങ്ങനെയൊരു വസ്ത്രം ധരിക്കുന്നത്. അതിനാല്‍ ആശങ്കയുണ്ടായിരുന്നു. ഇത്തരം വസ്ത്രങ്ങള്‍ക്ക് പ്രത്യേക ശരീരം തന്നെ ആവശ്യമാണ്. ഇതിനായി ഞാന്‍ ഡയറ്റ് ചെയ്ത് കുറേ ഭാരം കുറയ്ക്കുകയുണ്ടായി. അതിനു ശേഷമാണ് ഈ വസ്ത്രം ധരിച്ചത്. നോര്‍മല്‍ സൈസില്‍ ആയിരുന്നെങ്കില്‍ ഇതെനിക്ക് ചേരില്ലായിരുന്നു.' തമന്ന പറഞ്ഞു. ചിത്രത്തിലെ താരത്തിന്റെ ഹോട്ട് ലുക്ക് വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

 

Read more topics: thamanna, costume
English summary
thamanna about action costume
topbanner

More News from this section

Subscribe by Email