Thursday August 13th, 2020 - 11:47:pm

വിവാഹ മോചനത്തിന് ഒരുങ്ങി നടി ശ്വേത ബസു

suji
വിവാഹ മോചനത്തിന് ഒരുങ്ങി നടി ശ്വേത ബസു

ആദ്യ വിവാഹ വാര്‍ഷികത്തിന് ഇനി മൂന്ന് നാള്‍ മാത്രം ശേഷിക്കെ വിവാഹ മോചനത്തിന് ഒരുങ്ങി നടി ശ്വേത ബസു. ശ്വേത തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. വിവാഹമോചനം ഇരുവരും ഒരുമിച്ചെടുത്ത തീരുമാനമാണെന്ന് ശ്വേത വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13 നായിരുന്നു ഇവര്‍ വിവാഹിതരായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'ഞാനും രോഹിതും വേര്‍പിരിയാന്‍ തയ്യാറായിരിക്കുകയാണ്. പരസ്പരം രണ്ട് പേരുടെയും താത്പര്യങ്ങള്‍ നോക്കി ഒന്നിച്ചെടുത്ത തീരുമാനമാണിത്. കുറച്ച് മാസങ്ങളായി ഇതേ കുറിച്ചുള്ള ആലോചനകളിലായിരുന്നു. അതില്‍ നിന്നും രണ്ട് പേരും വേറെ ജീവിക്കുന്നതാണെന്ന് നല്ലതെന്ന നിഗമനത്തിലെത്തി. അതിന് ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്.'

'എല്ലാ പുസ്തകങ്ങളും പൂര്‍ണമായും വായിക്കാനാവണമെന്നില്ല, അതിനു കാരണം പുസ്തകം മോശമായതല്ല, വായിക്കാന്‍ കഴിയാത്തതാണ്, ചിലതെല്ലാം പൂര്‍ത്തിയാക്കാതെ അവസാനിപ്പിക്കുന്നതാണ് നല്ലത്, അതിന് പല കാരണങ്ങള്‍ ഉണ്ടാകും. പകരം വെയ്ക്കാനില്ലാത്ത ഓര്‍മ്മകള്‍ തന്നതിനും എല്ലായിപ്പോഴും എനിക്ക് പ്രചോദനം നല്‍കിയതിനും രോഹിതിന് ഞാന്‍ നന്ദി പറയുകയാണ്. തുടര്‍ന്നുള്ള ജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നു.' ശ്വേത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

രണ്ടു വര്‍ഷം മുമ്പ് സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ ശ്വേത അറസ്റ്റ് ചെയ്യപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. കുടുംബം പുലര്‍ത്താനാണ് താന്‍ വേശ്യാവൃത്തി സ്വീകരിച്ചതെന്ന ശ്വേതയുടെ നിലപാടും ഏറെ ചര്‍ച്ചയായിരുന്നു.

 

Read more topics: sweta basu ,divorce
English summary
sweta basu about divorce
topbanner

More News from this section

Subscribe by Email