Wednesday April 8th, 2020 - 1:14:am
topbanner

കോവിഡ് 19: സിനിമാ മേഖലയിലെ ദിവസവേതനക്കാര്‍ക്ക് പത്ത് ലക്ഷം നല്‍കി സൂര്യയും കാര്‍ത്തിയും

JB
 കോവിഡ് 19: സിനിമാ മേഖലയിലെ ദിവസവേതനക്കാര്‍ക്ക് പത്ത് ലക്ഷം നല്‍കി സൂര്യയും കാര്‍ത്തിയും

കോവിഡ്-19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സിനിമാ ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവച്ചിട്ട് ദിവസങ്ങളായി. എല്ലാ താരങ്ങളും സ്വന്തം വീടുകളില്‍ കുടുംബത്തോടൊപ്പം ദിവസങ്ങള്‍ ചിലവഴിക്കുകയാണ്. എന്നാല്‍, സിനിമാ രംഗത്ത് ദിവസവേതനത്തിനു ജോലി ചെയ്യുന്നവര്‍ നിരവധിയാണ്. തമിഴ്നാട്ടിലെ ദിവസവേതനക്കാരായ ജീവനക്കാര്‍ക്കു സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സൂര്യയും സഹോദരന്‍ കാര്‍ത്തിയും. സുര്യക്കും കാര്‍ത്തിക്കുമൊപ്പം അച്ഛന്‍ ശിവകുമാറും കാരുണ്യത്തിന്റെ കരം നീട്ടുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സിനിമയിലെ ദിവസവേതനക്കാര്‍ക്കായി പത്ത് ലക്ഷം രൂപയാണ് സൂര്യയും കാര്‍ത്തിയും അച്ഛന്‍ ശിവകുമാറും കൂടി നല്‍കിയിരിക്കുന്നത്. ദിവസവേതനത്തിന് ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് നല്‍കാന്‍ ഈ തുക ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയ്ക്കാണ് താരങ്ങള്‍ കൈമാറിയത്. ഉപജീവനമാര്‍ഗം ഇല്ലാതായ തൊഴിലാളികളെ സഹായിക്കാന്‍ താരങ്ങള്‍ മുന്നോട്ട് വരണമെന്ന അഭ്യര്‍ത്ഥനയുമായി ഫെഫ്സി പ്രസിഡന്റ് ആര്‍.കെ.സെല്‍വമണി നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സഹായഹസ്തവുമായി താരകുടുംബം രംഗത്തെത്തിയത്.

 

English summary
surya and karthi give 10 lakhs for daily wages film employees
topbanner

More News from this section

Subscribe by Email