Wednesday January 20th, 2021 - 8:15:am

ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ ആവശ്യപ്പെട്ടത് ശരീരം മുഴുവനും കാണണമെന്ന് ; വെളിപ്പെടുത്തലുമായി നടി

suji
ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ ആവശ്യപ്പെട്ടത് ശരീരം മുഴുവനും കാണണമെന്ന് ; വെളിപ്പെടുത്തലുമായി നടി

സിനിമാ രംഗത്ത് നിന്ന് തനിക്കുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞ് നടി സുര്‍വീന്‍ ചാവ്‌ല. ബോളീവുഡിലും തെന്നിന്ത്യന്‍ സിനിമാ രംഗത്തും താന്‍ കാസ്റ്റിംഗ് കൗച്ചിന് ഇരയായിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'തന്റെ ശരീരം മുഴുവനും കാണണമെന്നാണ് തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കാനെത്തിയ തന്നോട് ദേശീയ പുരസ്‌കാര ജേതാവായ ഒരു സംവിധായകന്‍ പറഞ്ഞത്. അയാളുടെ കോളുകള്‍ എടുക്കാതെ ഇരുന്നു. തമിഴ് മാത്രമറിയാവുന്ന അയാള്‍ മറ്റൊരാളെ കൊണ്ടാണ് എന്നോട് സംസാരിച്ചിരുന്നത്. സിനിമ പൂര്‍ത്തിയാകുന്നതു വരെ വിട്ടുവീഴ്ച ചെയ്യണമെന്ന് അയാള്‍ പറഞ്ഞു. ആ സിനിമ ഞാന്‍ ചെയ്തില്ല.'' നടി പറഞ്ഞു.
'ഈയടുത്ത് കഴിഞ്ഞ വര്‍ഷമാണ് ബോളിവുഡില്‍ കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നത്. ഒരു നിര്‍മ്മാതാവിന് എന്റെ തുടകളാണ് കാണേണ്ടിയിരുന്നത്, മറ്റൊരാള്‍ക്ക് ക്ലീവേജായിരുന്നു കാണേണ്ടത്.'' പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തി.

 

Read more topics: surveen chavla,director
English summary
surveen chavla about director
topbanner

More News from this section

Subscribe by Email