Sunday April 5th, 2020 - 9:33:am
topbanner

'കുരു പൊട്ടിയേ തീരൂ എന്നുള്ളവരുടെ കുരു പൊട്ടട്ടെ, അല്ലാതെ അവര്‍ മറുപടികളൊന്നും അര്‍ഹിക്കുന്നില്ല' : സുരേഷ് ഗോപി

Anusha unni
'കുരു പൊട്ടിയേ തീരൂ എന്നുള്ളവരുടെ കുരു പൊട്ടട്ടെ, അല്ലാതെ അവര്‍ മറുപടികളൊന്നും അര്‍ഹിക്കുന്നില്ല' : സുരേഷ് ഗോപി

സിനിമാ മേഖലയിലും രാഷ്ട്രീയത്തിലുമെല്ലാം ഒട്ടേറെ വിമർശനങ്ങൾ നേരിടേണ്ടിവരുന്നുണ്ടെങ്കിലും അതിനെല്ലാം ചുട്ട മറുപടി കൊടുക്കുന്നയാളാണ് നടൻ സുരേഷ് ഗോപി. ഇപ്പോഴിതാ ഇത്തത്തിൽ വിമർശിക്കുന്നവർക്ക് താക്കീതുമായി വന്നിരിക്കുകയാണ് താരം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'കാലങ്ങളായി എന്നെ വിമര്‍ശിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. വിമര്‍ശിക്കുന്നവര്‍ ഒന്ന് ആലോചിക്കണം. ഞാനെന്താണ് ചെയ്തിട്ടുള്ളത്. അവരോടുള്ള താക്കീതുമാണത്. അവരില്‍ നിന്നും പിരിച്ചെടുത്ത് ഒന്നും ചെയ്തിട്ടില്ല ഇതുവരെ. നടനായും അവതാരകനായുമെല്ലാം എന്റെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി സമ്പാദിച്ചുകൂട്ടിയ പണമുപയോഗിച്ചേ ഞാനെന്തും ചെയ്തിട്ടുള്ളൂ'- സുരേഷ് ഗോപി പറഞ്ഞു.

കുരു പൊട്ടിയേ ജീവിക്കൂ എന്നുള്ളവരുടെ കുരു പൊട്ടട്ടെ. അല്ലാതെ അവര്‍ മറുപടികളൊന്നും അര്‍ഹിക്കുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ‘പോകാന്‍ പറ പറ്റങ്ങളോട്’ എന്നാണ് സുരേഷ് ഗോപിയുടെ മറുപടി. താന്‍ ചെയ്ത പോലീസ് കഥാപാത്രങ്ങള്‍ മാനസികമായി ആത്മബന്ധം ഉണ്ടാക്കാറുണ്ട്. അനീതി കണ്ടാല്‍ പ്രതികരിക്കാന്‍ തോന്നുന്നത് അതുകൊണ്ടാണ്. പെട്ടെന്ന് പിണങ്ങുകയും ഇണങ്ങുകയും ചെയ്യുന്ന ആളാണ് താനെന്നും താരം പറഞ്ഞു.

Read more topics: film news,suresh gopi
English summary
suresh gopi warning to critics
topbanner

More News from this section

Subscribe by Email