Tuesday February 18th, 2020 - 10:04:am
topbanner

പരിഹസിച്ചവരോട് ഒന്നേ പറയാനുള്ളു, പോകാന്‍ പറ പറ്റങ്ങളോട് ; സുരേഷ് ഗോപി

suji
പരിഹസിച്ചവരോട് ഒന്നേ പറയാനുള്ളു, പോകാന്‍ പറ പറ്റങ്ങളോട് ; സുരേഷ് ഗോപി

സോഷ്യല്‍ മീഡിയയില്‍ തന്നെ വിമര്‍ശിക്കുന്നവരോട് പൊട്ടിത്തെറിച്ച് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി. 'പോകാന്‍ പറ പറ്റങ്ങളോട്' എന്നുമാത്രമാണ് തനിക്ക് ഇത്തരക്കാരോട് പറയാനുള്ളതെന്ന് ഒരു യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പരിഹസിച്ചവരോട് ഒന്നേ പറയാനുള്ളു, പോകാന്‍ പറ പറ്റങ്ങളോട്,? അത്രയേ ഉള്ളൂ. അതാണെന്റെ റിയാക്ഷന്‍. അവരൊക്കെ വിമര്‍ശിക്കുമ്പോഴും സ്വയം ഒന്നാലോചിക്കണം താനെന്താണ് ചെയ്തിട്ടുള്ളത്? അവരോടുള്ള ഉത്തരം അതാണ്. അവരോടുള്ള താക്കീതുമതാണ്. ഞാന്‍ പിരിച്ചെടുത്ത് ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ എന്റെ ഡിസ്പന്‍സേഷനില്‍ നിന്നുണ്ടാക്കിയതാണ്. അത് ആക്ടറായിട്ടോ,? ഒരു ആംഗര്‍ ആയിട്ടോ,? എന്റെ കുഞ്ഞുങ്ങള്‍ക്കും സമ്പാദിച്ച് കൂട്ടിയതിന്നാണ്. ഇതൊന്നും പറയാനെനിക്ക് ഇഷ്ടമേ അല്ല. എങ്കിലും കുരുപൊട്ടിയേ പറ്റൂ എന്നുള്ള കുറച്ച് ആള്‍ക്കാരുടെ കുരുവും കിണ്ടിയും ഒക്കെ പൊട്ടട്ടെ. നല്ലതാ'താരം പറയുന്നു.

അതേസമയം, ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന വരനെ ആവശ്യമുണ്ട് എന്ന മലയാള ചിത്രം അണിയറയിലൊരുങ്ങുകയാണ്. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

Read more topics: suresh gopi, reaction, criticizers
English summary
suresh gopi reaction to criticizers
topbanner

More News from this section

Subscribe by Email