Thursday February 27th, 2020 - 1:29:pm
topbanner

സുരേഷ് ഗോപി തിരിച്ചെത്തുന്നു; 'കാവല്‍' ചിത്രീകരണം ഇന്നു മുതല്‍

NewsDesk
സുരേഷ് ഗോപി തിരിച്ചെത്തുന്നു; 'കാവല്‍' ചിത്രീകരണം ഇന്നു മുതല്‍

സുരേഷ് ഗോപി വീണ്ടും തോക്കെടുക്കുന്നു. മുന്‍കാലങ്ങളില്‍ തീവ്രതയുള്ള ഡയലോഗുകളുമായി സുരേഷ് ഗോപിയെ പൊലീസ് വേഷത്തില്‍ അവരോധിച്ച രണ്‍ജി പണിക്കരുടെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കരാണ് സിനിമ ഒരുക്കുന്നത്. ഗുഡ്വില്‍ എന്റര്‍ടൈന്മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട മിനിമല്‍ പോസ്റ്ററിലൂടെയാണ് ചിത്രീകരണം ഇന്നു മുതല്‍ ആരംഭിക്കുമെന്ന് സുരേഷ് ഗോപി സൂചന നല്‍കിയത്. നേരത്തെ പുറത്തിറങ്ങിയ പോസ്റ്റര്‍ തന്നെയാണ് ഇപ്പോഴും ഉപയോഗിച്ചിരിക്കുന്നത്. അതേ സമയം, സുരേഷ് ഗോപി സിനിമയില്‍ പൊലീസ് വേഷത്തിലാണോ എന്നതില്‍ വ്യക്തതയില്ല. നേരത്തെ, 1997ല്‍ സുരേഷ് ഗോപിയെ നായകനാക്കി രണ്‍ജി പണിക്കര്‍ തിരക്കഥയൊരുക്കി ജോഷി സംവിധാനം ചെയ്ത ലേലം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം താന്‍ അലോചിക്കുന്നുണ്ടെന്ന് നിഥിന്‍ പറഞ്ഞിരുന്നു. സിനിമ അതാവാം എന്ന് ആരാധകര്‍ പറയുന്നുണ്ട്.

21ആം നൂറ്റാണ്ടിലൂടെ ശ്രദ്ധേയയായ സയ ഡേവിഡ് ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുക. മുത്തുമണി, ഐഎം വിജയന്‍, സുജിത് ശങ്കര്‍, അലന്‍സിയര്‍, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കും.ദേശീയ പുരസ്‌കാര ജേതാവ് നിഖില്‍ എസ് പ്രവീണ്‍ ആണ് ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുക. രഞ്ജിന്‍ രാജാണ് സംഗീതം.

 

Read more topics: suresh gopi, kaval, film shooting,
English summary
suresh gopi kaval film shooting starts
topbanner

More News from this section

Subscribe by Email