Friday November 15th, 2019 - 5:59:pm
topbanner

എന്തൊരു വര്‍ഷമായിരുന്നു ഇത് ; പൃഥ്വിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഭാര്യ സുപ്രിയ

suji
എന്തൊരു വര്‍ഷമായിരുന്നു ഇത് ; പൃഥ്വിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഭാര്യ സുപ്രിയ

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നടന്‍ പൃഥ്വിരാജ് 37ാം പിറന്നാള്‍ ആഘോഷത്തിലാണ്. പൃഥ്വിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിരവധി പേര്‍ രംഗത്തെത്തി. പൃഥ്വി നായകനാകുന്ന ഷാജി കൈലാസ് ചിത്രം കടുവ പ്രഖ്യാപിച്ചതും പിറന്നാള്‍ ആഘോഷത്തിന്റെ മാറ്റു കൂട്ടി.

ഇപ്പോഴിതാ സുപ്രിയയും പൃഥ്വിയ്ക്ക് ആശംസകള്‍ നേരുകയാണ്.
ജന്മദിനാശംസകള്‍ പൃഥ്വി! എന്തൊരു വര്‍ഷമായിരുന്നു ഇത്, '9' പോലുള്ള ഒരു ചിത്രം നിര്‍മ്മിക്കുന്നു, 'ലൂസിഫറി'നെപ്പോലുള്ള ഒരു ബ്ലോക്ക്ബസ്റ്റര്‍ ചിത്രം സംവിധാനം ചെയ്യുന്നു, 'ആടുജീവിതം' പോലൊരു ഇതിഹാസസിനിമയില്‍ അഭിനയിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇതെല്ലാം.'

'എന്നാല്‍ എനിക്കും അല്ലിക്കുമൊപ്പം കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ ഈ വര്‍ഷം കുറച്ച് സമയമേ ലഭിച്ചുള്ളു. ഒരു കുടുംബം എന്ന നിലയില്‍ ചെറിയ ഇടവേളകളില്‍ പോലും ഒന്നിച്ച് ചിലവഴിക്കാന്‍ കിട്ടുന്ന സമയമാണ് ഞങ്ങളുടെ സന്തോഷം. മികച്ച നടന്‍, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം വരും വര്‍ഷവും മനോഹരമാകട്ടേ' സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

 

Read more topics: supriya , wish, prithiraj, birthday
English summary
supriya wished to prithiraj
topbanner

More News from this section

Subscribe by Email