Friday July 10th, 2020 - 6:39:am

ഒരു പുതിയ സന്തോഷം കൂടി ; വെളിപ്പെടുത്തി സുപ്രിയ പൃഥ്വിരാജ്

suji
ഒരു പുതിയ സന്തോഷം കൂടി ; വെളിപ്പെടുത്തി സുപ്രിയ പൃഥ്വിരാജ്

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. ഇവരുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തില്‍ കുടുംബത്തിലെ പുതിയൊരു സന്തോഷം ഇരുവരെയും ത്രില്ലിലാക്കിയിരിക്കുകയാണ് എന്നാണ് സുപ്രിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

20 വര്‍ഷത്തോളമായി പൃഥ്വിരാജിന്റെ സന്തത സഹചാരിയും പൃഥ്വിയിലെ നടന്റെ വലിയ വിമര്‍ശകനുമായ ഡ്രൈവര്‍ രാജന്‍ സ്വന്തമായി ഒരു കാര്‍ സ്വന്തമാക്കിയിരിക്കുകയാണ്. കുടുംബത്തില്‍ എല്ലാവരേയും സംബന്ധിച്ചിടത്തോളം ചൊവ്വാഴ്ച വളരെ പ്രധാനപ്പെട്ട ദിവസമായിരുന്നെന്ന് സുപ്രിയ കുറിച്ചിരിക്കുന്നു. പുതിയ കാറിനൊപ്പം രാജന്‍ നില്‍ക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് സുപ്രിയയുടെ കുറിപ്പ്.

സ്വന്തമായൊരു വണ്ടിയെന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തെക്കുറിച്ച് തങ്ങള്‍ മനസ്സിലാക്കിയിരുന്നുവെന്നും കാത്തിരിപ്പിനൊടുവില്‍ അദ്ദേഹം അത് സ്വന്തമാക്കിയെന്നും സുപ്രിയ കുറിച്ചിരിക്കുന്നു. ഇതിലെ ആ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ ഇപ്പോള്‍. ഇത്രയും വലിയൊരു സ്വപ്നം സഫലീകരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കരുതിയിരുന്നില്ലെന്നും പൃഥ്വിയും താനും ഈ നേട്ടത്തില്‍ വലിയ ത്രില്ലിലാണെന്നും സുപ്രിയ പറയുന്നു.

 

Read more topics: supriya prithiraj ,instagram ,post
English summary
supriya prithiraj instagram share
topbanner

More News from this section

Subscribe by Email