Thursday February 27th, 2020 - 7:48:pm
topbanner

നീയാണ് ഞങ്ങളുടെ പ്രകാശം ; ദൈവം അയച്ച മാലാഖ ; മകള്‍ നിഷയുടെ പിറന്നാള്‍ ആഘോഷിച്ച് സണ്ണി ലിയോണ്‍

suji
നീയാണ് ഞങ്ങളുടെ പ്രകാശം ; ദൈവം അയച്ച മാലാഖ ; മകള്‍ നിഷയുടെ പിറന്നാള്‍ ആഘോഷിച്ച് സണ്ണി ലിയോണ്‍

മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നാണ് ബോളിവുഡ് താരം സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ചേര്‍ന്ന് നിഷ എന്ന പെണ്‍കുഞ്ഞിനെ ദത്തെടുത്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക


കുഞ്ഞിനെ ദത്തെടുക്കാന്‍ ഇരുവരും കാണിച്ച മനസിനെ ബോളിവുഡ് മുഴുവന്‍ അഭിനന്ദിച്ചെത്തിയിരുന്നു. മകള്‍ എത്തിയതോടെ തങ്ങളുടെ ജീവിതം മാറിമറഞ്ഞെന്ന് ഇരുവരും പറഞ്ഞിരുന്നു. ഇപ്പോഴിതാ നിഷയുടെ നാലാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് താരം.

എന്റെ കുഞ്ഞ് മാലാഖയ്ക്ക് പിറന്നാളാശംസകള്‍. നീയാണ് ഞങ്ങളുടെ പ്രകാശം.ദൈവം അയച്ച മാലാഖ. മകളുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സണ്ണി കുറിച്ചു.

നിഷയെ കൂടാതെ മറ്റ് രണ്ട് കുഞ്ഞുങ്ങള്‍ കൂടിയുണ്ട് സണ്ണിയ്ക്ക്. ഐ.വി.എഫ് മാര്‍ഗത്തിലൂടെയാണ് അഷറും നോവയും സണ്ണിക്ക് ജനിക്കുന്നത്.

 

English summary
sunny leone celebrate nishas birthday
topbanner

More News from this section

Subscribe by Email