Friday April 3rd, 2020 - 10:01:am
topbanner

പുറംതൊലി കീറിയെടുക്കുന്ന ചിത്രം പങ്കുവച്ച് സണ്ണി ലിയോണ്‍ ; ചിത്രം ആരേയും ചിന്തിപ്പിക്കും

suji
പുറംതൊലി കീറിയെടുക്കുന്ന ചിത്രം പങ്കുവച്ച് സണ്ണി ലിയോണ്‍ ; ചിത്രം ആരേയും ചിന്തിപ്പിക്കും

ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നത്. സണ്ണിയുടെ പുറംതൊലി കീറിയെടുക്കുന്നതായുള്ള ചിത്രത്തില്‍ ചോരയൊലിപ്പിച്ചാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തുകല്‍ ഉത്പന്നങ്ങളുടെ ഉപയോഗത്തിന് എതിരെയുള്ള ക്യാമ്പയ്‌നിന്റെ ഭാഗമായാണ് താരത്തിന്റെ പോസ്റ്റ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മൃഗസ്‌നേഹികളുടെ സംഘടനയായ പെറ്റയുമായി ചേര്‍ന്നാണ് സണ്ണി പുതിയ ക്യാമ്പയ്‌ന് തുടക്കമിട്ടത്. ലാക്മി ഫാഷന്‍ വീക്കിനോട് അനുബന്ധിച്ചുള്ള സസ്‌റ്റൈനബിള്‍ ഫാഷന്‍ ഡേയിലാണ് താരം ചിത്രം പുറത്തുവിട്ടിരിക്കുന്നത്. 'മൃഗത്തിന്റെ ഗുണത്തിനായി വ്യാജനെ തിരഞ്ഞെടുക്കൂ, നിങ്ങളുടെ ലെതര്‍ ബാഗും ഷൂവുമെല്ലാം മറ്റൊരുടേയെങ്കിലും തൊലിയായിരിക്കും, വേഗന്‍ ധരിക്കൂ' എന്ന കുറിപ്പോടെയാണ് സണ്ണി പരസ്യം പങ്കുവച്ചിരിക്കുന്നത്.
നിലവില്‍ പെറ്റ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആണ് സണ്ണി ലിയോണ്‍. പെറ്റയുടെ പല ക്യാമ്പയ്‌നുകളിലും സണ്ണി സജീവമായി പങ്കെടുക്കുന്നുണ്ട്. നമുക്ക് മൃഗങ്ങളെ വേദനിപ്പിക്കാതെ നിര്‍മിച്ച വസ്തുക്കള്‍ വാങ്ങാനുള്ള നിരവധി സാധ്യതകള്‍ ഉണ്ട്. എന്തെങ്കിലും സാധനമോ വാങ്ങും മുന്‍പ് രണ്ടു തവണ ചിന്തിക്കണം അതെങ്ങനെ നിങ്ങളുടെ കൈകളില്‍ എത്തിയതാകുമെന്ന് എന്ന് പരസ്യം പുറത്തിറക്കുന്ന ചടങ്ങില്‍ സണ്ണി പറഞ്ഞു. മൃഗങ്ങളെ പീഡിപ്പിക്കുന്ന വീഡിയോ കണ്ട് ഒരുപാട് കരഞ്ഞെന്നും മൃഗങ്ങളുടെ അവകാശത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പെറ്റയുമായി അടുത്തതെന്നും താരം വ്യക്തമാക്കി.

 

Read more topics: sunny leon , peta campaign
English summary
sunny leon share pic as peta campaign
topbanner

More News from this section

Subscribe by Email