Friday December 6th, 2019 - 11:04:pm
topbanner

ശ്രീനിവാസന്റെ ആരോഗ്യ നില തൃപ്തികരം

suji
ശ്രീനിവാസന്റെ ആരോഗ്യ നില തൃപ്തികരം

നടന്‍ ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ചെന്നൈയിലേക്ക് പോകാനിരിക്കേ, വിമാനത്തില്‍ കയറുമ്പോഴാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ശ്രീനിവാസനെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

വിമാനത്താവളത്തിലെ പരിശോധനകള്‍ എല്ലാം പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറുമ്പോഴാണ് ശ്രീനിവാസന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. നേരത്തെ മുതല്‍ ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടറുടെ ചികിത്സയിലാണ് ശ്രീനിവാസന്‍.

 

Read more topics: sreenivasan, health issue
English summary
sreenivasan health issue
topbanner

More News from this section

Subscribe by Email