Monday August 10th, 2020 - 2:53:pm

മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്യുന്നു

suji
മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്യുന്നു

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്യുന്നു. തന്നെ അപായപ്പെടുത്തിയെന്ന നടി മഞ്ജുവാര്യരുടെ പരാതിയിലാണ് ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്യുന്നത്. തൃശ്ശൂര്‍ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യല്‍ മണിക്കൂറുകള്‍ നീളുകയാണ്. വൈകിട്ട് നാല് മണിക്കാണ് ശ്രീകുമാര്‍ മേനോനെ പൊലീസ് ക്ലബില്‍ എത്തിച്ചത്. സ്ത്രീകളെ അപമാനിക്കുക, സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നുമായിരുന്നു മഞ്ജുവിന്റെ പരാതി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താന്‍ ശ്രീകുമാര്‍ മേനോന് കൈമാറിയ ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും പരാതിയിലുണ്ട്.

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ബിഗ് ബജറ്റ് സിനിമയില്‍ മഞ്ജുവാര്യരായിരുന്നു നായികാവേഷത്തിലെത്തിയത്. ഈ ചിത്രത്തിന് ശേഷം തനിക്ക് നേരെ സമൂഹമാധ്യങ്ങളിലൂടെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും ഇയാളുടെ സുഹൃത്തുമാണെന്നും പരാതിയില്‍ മഞ്ജു ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ സോഷ്യല്‍മീഡിയയിലൂടെ തന്നെ ശ്രീകുമാര്‍ മേനോന്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

 

English summary
sreekumar menon questioned in trissur police club
topbanner

More News from this section

Subscribe by Email