Saturday December 7th, 2019 - 12:08:am
topbanner

അടുത്ത ചിത്രം ഏഷ്യയിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമെന്ന് ശ്രീകുമാര്‍ മേനോന്‍

suji
അടുത്ത ചിത്രം ഏഷ്യയിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമെന്ന് ശ്രീകുമാര്‍ മേനോന്‍

ഒടിയന് ശേഷം അടുത്തതായി താന്‍ സംവിധാനം ചെയ്യാനിരിക്കുന്ന പുതിയ ചിത്രത്തെ പറ്റി സൂചനകള്‍ നല്‍കി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. അടുത്തതായി താന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏഷ്യയിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമായിരിക്കും എന്നാണ് ശ്രീകുമാര്‍ മേനോന്‍ പറയുന്നത്. ഫേസ്ബുക്ക് വഴിയാണ് ചിത്രത്തെ പറ്റിയുള്ള വിവരങ്ങള്‍ ശ്രീകുമാര്‍ മേനോന്‍ പുറത്തുവിട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒരു ഇതിഹാസ സിനിമയായിട്ടായിരിക്കും പുതിയ ചിത്രം ഒരുങ്ങുന്നതെന്ന് ചിത്രത്തിലേക്കായി സാങ്കേതികപ്രവര്‍ത്തകരെ ക്ഷണിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ശ്രീകുമാര്‍ മേനോന്‍ പറയുന്നു. പൂര്‍ണമായും ഇന്ത്യന്‍ ചരിത്രത്തെയും ഇതിഹാസങ്ങളെയും ആസ്പദമാക്കിയായിരിക്കും ചിത്രം ഒരുക്കുന്നത്. ഇതിനായി ഇന്ത്യന്‍ പുരാണങ്ങളെ പറ്റി ആഴത്തില്‍ അറിവുള്ള വരെയും,ചരിത്രത്തെ പറ്റി അറിവുള്ളവരെയും ആവശ്യപ്പെട്ടിരിക്കുകയാണ് മേനോന്‍. ഗ്രാഫിക് ഡിസൈനര്‍മാര്‍,ഇല്യുസ്‌ട്രേറ്റര്‍മാര്‍,വിഎഫ്എക്‌സ് ആര്‍ട്ടിസ്റ്റുകള്‍ എന്നിവരെയും ചിത്രത്തിലേക്ക് ആവശ്യമുണ്ടെന്നും പോസ്റ്റില്‍ അറിയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഒന്നായിരിക്കും പുറത്തിറങ്ങാനിരിക്കുന്ന ചിത്രമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മേനോന്‍ പറയുന്നു. ചിത്രത്തിന്റെ അഭിനേതക്കളെ പറ്റിയുള്ള വിവരങ്ങള്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

 

Read more topics: sreekumar menon, new project
English summary
sreekumar menon about new project
topbanner

More News from this section

Subscribe by Email