Monday December 9th, 2019 - 1:58:am
topbanner

മരിച്ചെങ്കിലും ശ്രീദേവിയുടെ ആഗ്രഹം സഫലമാക്കി ബോണി കപൂര്‍

suji
മരിച്ചെങ്കിലും ശ്രീദേവിയുടെ ആഗ്രഹം സഫലമാക്കി ബോണി കപൂര്‍

പ്രിയപ്പെട്ട ഒരാള്‍ മരണപ്പെട്ട ശേഷം അവരുടെ വാക്കുകള്‍ സഫലമാക്കാന്‍ യാത്ര ചെയ്യുന്നരുടെ എണ്ണം തീരെ കുറവായിരിക്കും. പലരും പറഞ്ഞ വാക്കുകള്‍ മറക്കുകയും ചെയ്യും. പക്ഷെ ബോളിവുഡ് നിര്‍മ്മാതാവ് ബോണി കപൂര്‍ അക്കൂട്ടത്തില്‍ പെടില്ല. അവിചാരിതമായി മരണത്തിലേക്ക് വഴുതിപ്പോയ ശ്രീദേവിയുടെ ആഗ്രഹങ്ങളില്‍ ഒന്ന് സഫലമാക്കാന്‍ ഒരുങ്ങുകയാണ് ഇദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഹിന്ദിയില്‍ സൂപ്പര്‍ ഹിറ്റായ പിങ്ക് എന്ന ചിത്രം തമിഴില്‍ റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ് ബോണി. അമിതാഭ് ബച്ചന്‍ ചെയ്ത റോളില്‍ തല അജിത്ത് കുമാര്‍ എത്തും. ബോണി കപൂര്‍ എന്തിനാണ് ഒരു തമിഴ് ചിത്രം നിര്‍മ്മിക്കുന്നുവെന്ന ചോദ്യം സ്വാഭാവികം. ഉത്തരം ഇതാണ്, ശ്രീദേവിയുടെ ആഗ്രഹമായിരുന്നു അജിത്തിനെ വെച്ച് ഒരു തമിഴ് ചിത്രം നിര്‍മ്മിക്കണമെന്നത്!

'ശ്രീദേവി അഭിനയിച്ച ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തില്‍ അതിഥി താരമായി അജിത്ത് അഭിനയിച്ചിരുന്നു. അന്ന് മുതല്‍ ശ്രീദേവി അജിത്തിന്റെ തമിഴ് ചിത്രം നിര്‍മ്മിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പക്ഷെ നല്ലൊരു കഥ ലഭിക്കാത്തതിനാല്‍ ഇത് നടന്നില്ല. അജിത്താണ് പിങ്ക് തമിഴില്‍ റീമേക്ക് ചെയ്യാമെന്ന ആശയം പങ്കുവെച്ചത്', ബോണി വ്യക്തമാക്കി.

തമിഴ് ചിത്രം നിര്‍മ്മിക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണ്, അജിത്തിനൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞത് സന്തോഷകരമാണ്, ബോണി കപൂര്‍ പറയുന്നു. മൂന്ന് പെണ്‍കുട്ടികള്‍ തങ്ങളെ പീഡിപ്പിച്ചവര്‍ക്ക് എതിരെ നടത്തുന്ന നിയമപോരാട്ടമാണ് പിങ്കിന്റെ ഇതിവൃത്തം.

 

Read more topics: sreedevi, wish, bony kapoor
English summary
sreedevis wish will come true
topbanner

More News from this section

Subscribe by Email